എനിക്ക് പ്രസവിക്കാൻ കഴിയില്ല, പക്ഷെ..! ഇത്തരക്കാരോട് ഇതേ പറയാനുള്ളൂ, മാസ് ഡയലോഗുമായി മേരിക്കുട്ടി

ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തു വിട്ടത്

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയസൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഞാൻ മേരിക്കുട്ടി. ട്രാൻസ് ജെൻഡർ സമൂഹത്തിന്റെ കഥ പറയുന്ന മേരിക്കുട്ടിയെ കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. തുടക്കം മുതലെ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ജയസൂര്യയുടെ സ്ത്രീയായിട്ടുള്ള ഗെറ്റപ്പും ചിത്രത്തിന്റെ പാട്ടും ഫസ്റ്റ് ലുക്ക് ടീസറുമൊക്കെ പ്രേക്ഷകർ ഇരും കൈകളും നീട്ടിയായിരുന്നു സ്വീകരിച്ചത്.

ഇപ്പോഴിത മേരിക്കുട്ടിയുടെ രണ്ടാമത്തെ ടീസർ പുറത്തു വന്നിട്ടുണ്ട്. ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തു വിട്ടത്. ഇതിനോടകം തന്നെ ടീസർ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകരിൽ ആവേശം കൊള്ളിക്കും വിധത്തിലുള്ള പഞ്ച് ഡയലോഗുകൾ ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് മേരിക്കുട്ടിയെ കാണാൻ പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്നുണ്ട്.

 ജൂൺ 15 റിലീസ്

ജൂൺ 15 റിലീസ്

പെരുന്നാൾ റിലീസായിട്ടാകും ചിത്രം തിയേറ്ററുകളിൽ എത്തുക. ചിത്രത്തിന് സെൻസർ ബോർഡ് ക്ലീൻ യു സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മേരിക്കുട്ടിയെ കാത്തിരിക്കാൻ പ്രേകർക്ക് ഒരുപാട് കാരണങ്ങളുണ്ട്. ജയസൂര്യയുടെ രൂപ മാറ്റം എടുത്തു പറയേണ്ട സംഗതി തന്നെയാണ്. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഗെറ്റപ്പിലാണ് ജയസൂര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്

സിനിമയിൽ തന്നെ ആദ്യമായി

സിനിമയിൽ തന്നെ ആദ്യമായി

‌ഇതുവരെ ഒരു പൂർണ്ണ ട്രാൻസ് സെക്സ് ജനവിഭാഗത്തിന്റെ കഥപറയുന്ന ചിത്രം മലയാളത്തിൽ ഉണ്ടായിട്ടില്ല. ജീവിച്ചിരിക്കുന്ന ഒരു കൂട്ടം ജനങ്ങളുടെ പശ്ചയായ ജിവിതകഥ പറയുന്ന ചിത്രമാണ് ഞാൻ മേരിക്കുട്ടി. ഇവരുടെ ജീവിതത്തിൽ പുറം വെളിച്ചത്തിൽ നമ്മൾ കാണാത്ത പല കാര്യങ്ങളും മേരിക്കുട്ടിയിലൂടെ പുറം ലോകത്ത് എത്തുകയാണ്. സ്ത്രീയുടെ മനസും ശരീരവുമുള്ള വ്യക്തി ശസ്ത്രക്രീയയ്ക്ക് വിധേയമായി മാറുന്നതു. തുടർന്ന് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളുമായി സിനിമയുടെ പ്രമേയം.മുൻപ് വന്നിട്ടുള്ള ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ചിന്തകളൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ഈ ചിത്രം.

 സമൂഹത്തിലുണ്ട് മേരിക്കുട്ടിമാർ

സമൂഹത്തിലുണ്ട് മേരിക്കുട്ടിമാർ

ഞാൻ മേരിക്കുട്ടി എന്ന ചിത്രം ഒരു കെട്ടുകഥയല്ല. നമ്മുടെ ചുറ്റിലും ജീവിക്കുന്ന ഒരു വിഭാഗ ആളുകളുടെ കഥയാണ്. നമുക്ക് ചുറ്റും ഒരുപാട് മേരിക്കുട്ടിമാർ ജീവിക്കുന്നുണ്ട്. അവർ സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്നത് പരിഹാസവും അവഗണനയും മാത്രമാണ്. എന്തായാലും ജയസൂര്യ ചിത്രം ട്രാൻസ് ജെൻഡേഴ്സിനുളള ഒരു സമ്മാനമായിരിക്കും.

മേരിക്കുട്ടി പിന്തുണയുമായി  നിരവധി പേർ

മേരിക്കുട്ടി പിന്തുണയുമായി നിരവധി പേർ

ഇതുവരെ മേരിക്കുട്ടിമാർ മലയാള സിനിമയിൽ ഉണ്ടായട്ടില്ല. കാഴ്ചയിൽ പുതിയൊരു അനുഭവമായിരിക്കും ചിത്രം പ്രേക്ഷകർക്കായി സമ്മാനിക്കുന്നത്. കൂടാതെ ജയസൂര്യയ്ക്കും മേരിക്കുട്ടിയ്ക്കും അഭിനന്ദനവുമായി നിരവധി പേർ രംഗത്തെത്തുന്നുണ്ട്. മോഡലും നടിയുമായ അഞ്ജലി അമീർ മേരിക്കുട്ടിയ്ക്ക് ആശംസയുമായി രംഗത്തെത്തിയിരുന്നു. ഒത്തിരി ആകാംക്ഷയോടെയാണ് ജൂൺ 15 നായി കാത്തിരിക്കുന്നതെന്നും താരം പറഞ്ഞു. കൂടാതെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രെഞ്ചു രഞ്ജിയും ചിത്രത്തിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X