നമ്മുടെ പരിചയത്തിൽ ഇയാളുടെ സ്വഭാവം ഉള്ള ഒരാൾ കാണും! വെള്ളം ഫസ്റ്റ്ലുക്കുമായി ജയസൂര്യ
ക്യാപ്റ്റനു ശേഷം നടൻ ജയസൂര്യ പ്രജേഷ് സെൻ കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് വെള്ളം. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് . വെട്ടുക്കല്ലുകൾക്ക് അടുത്ത നിൽക്കുന്ന ജയസൂര്യയുടെ ചിത്രമാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ. കെട്ടിടം തൊഴിലാളിയുടെ ഗെറ്റപ്പിലാണ് താരം എത്തുന്നതെന്നാണ് ഫസ്റ്റ്ലുക്ക് നൽകുന്ന സൂചന. താടി വളർത്തി മണ്ണ് പറ്റിയ ഷർട്ടും ലുങ്കിയും ധരിച്ചു നിൽക്കുന്ന ജയസൂര്യയെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത് .

ജയസൂര്യയ്ക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മൂപ്പതോളം പുതുമഖ താരങ്ങളും ഛിത്രത്തിൽ എത്തുന്നുണ്ട്. സംയുക്ത മേനോനാണ് നായികയായി എത്തുന്നത്. സിദ്ദിഖ്, ബൈജു, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, ബാബു അന്നൂർ, നിര്‍മ്മല്‍ പാലാഴി, ശ്രീലക്ഷ്മി, സ്നേഹ പാലേരി, പ്രിയങ്ക, ജോണി ആന്‍റണി, ജിൻസ് ഭാസ്കർ, സിനിൽ സൈനുദ്ദീൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ക്യാപ്റ്റൻ എന്ന ചിത്രത്തിനുശേഷം സംവിധായകൻ പ്രജേഷ്സെന്നിനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് "വെള്ളം ദ എസൻഷ്യൽ ഡ്രിങ്ക് " ... ഞാൻ ഇതുവരെ ചെയ്തതിൽവെച്ച് ഏറ്റവും ചലഞ്ചിംഗ് ആയ കഥാപാത്രമാണ് വെള്ളത്തിലെ നായകൻ...നമുക്കിടയിൽ ജീവിക്കുന്ന ഒരു മനുഷ്യന്റെ വ്യത്യസ്തമായ ഭൂതകാലം അതാണ് ഈ വെള്ളം ...
" ഒരു കാര്യം ഉറപ്പ് തരാൻ കഴിയും നമ്മുടെ കുടുംബത്തിൽ,അല്ലെങ്കിൽ കൂട്ടുകാരിൽ ,അതുമല്ലെങ്കിൽ നമ്മുടെ പരിചയത്തിൽ ഇയാളുടെ സ്വഭാവം ഉള്ള ഒരാൾ കാണും തീർച്ച"- ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവെച്ചു കൊണ്ട് ജയസൂര്യ കുറിച്ചു. ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മനു പി. നായരും ജോണ്‍ കുടിയാന്‍മലയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.


Click it and Unblock the Notifications











