twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയസൂര്യ എന്തിനാണ് പടം പിടിയ്ക്കുന്നത്?

    By Nirmal Balakrishnan
    |

    മികച്ച നടനാണ് ജയസൂര്യ. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം ഏറ്റെടുക്കുന്ന ചിത്രങ്ങളെല്ലാം ഒന്നിനു പിറകെ ഒന്നൊന്നായി തകര്‍ന്നടിയുകയാണ്. രണ്ടുമാസങ്ങളിലായി നാലു ചിത്രങ്ങളാണ് ജയസൂര്യയുടെയാതി റിലീസ് ചെയ്തത്. ഇതില്‍ ഒന്നുപോലും ജയസൂര്യയ്ക്കു നേട്ടമുണ്ടാക്കികൊടുത്തില്ല എന്നതാണു സത്യം.

    അജി ജോണിന്റെ ഹോട്ടല്‍ കാലിഫോര്‍ണിയ, റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പൊലീസ്, ശ്യാമപ്രസാദിന്റെ ഇംഗ്ലിഷ്, വി.കെ. പ്രകാശിന്റെ താങ്ക് യു എന്നിവ. പതിവു കൂട്ടുകാരന്‍ അനൂപ് മേനോനൊത്തുള്ള ചിത്രമായിരുന്നു അജി ജോണ്‍ സംവിധാനം ചെയ്ത ഹോട്ടല്‍ കാലിഫോര്‍ണിയ. അനൂപ്, ഹണി റോസ്, അപര്‍ണ എന്നിവരായിരുന്നു സഹതാരങ്ങള്‍.

    Jayasurya

    ട്രിവാന്‍ഡ്രം ലോഡ്ജിന്റെ ഹാങ് ഓവറില്‍ ഒരുങ്ങിയ കാലിഫോര്‍ണിയ ആദ്യവാരത്തില്‍ തന്നെ തിയറ്റര്‍ വിട്ടു. റോഷന്റെ മുംബൈ പൊലീസില്‍ കൂടെയുണ്ടായിരുന്ന പൃഥ്വിരാജിനാണ് ചിത്രത്തിന്റെ ക്രെഡിറ്റ് മുഴുവനും ലഭിച്ചത്. രണ്ടുപേരും പൊലീസ് ഓഫിസറുടെ വേഷത്തിലായിരുന്നെങ്കിലും ജയസൂര്യയുടെത് ചെറുവേഷമായിരുന്നു. സഞ്ജയ് -ബോബി സഖ്യമായിരുന്നു ഇതിന്റെ തിരക്കഥ.

    വിദേശങ്ങളില്‍ താമസിക്കുന്ന മലയാളികളുടെ ജീവിതകഥ പറഞ്ഞ ഇംഗ്ലിഷ് എന്ന ശ്യാമപ്രസാദ് ചിത്രവും നല്ല അഭിപ്രായമുണ്ടാക്കിയില്ല. ശ്യാമപ്രസാദിന്റെ പതിവുരീതികളും മോശം തിരക്കഥയും ഇംഗ്ലിഷ് ഒരു അഭിപ്രായവും ഉണ്ടാക്കാതെ പോയി. നിവിന്‍ പോളി, മുകേഷ് എന്നിവയാരുന്നു മറ്റു താരങ്ങള്‍.

    ഏറെ പ്രതീക്ഷയുണ്ടായിരുന്നത് വി.കെ. പ്രകാശിന്റെ താങ്ക് യു ആയിരുന്നു. എന്നാല്‍ നത്തോലി ഒരു ചെറുമീനല്ല എന്ന ചിത്രത്തോടെ പ്രേക്ഷകരെ വെറുപ്പിച്ച വി.കെ. പ്രകാശിന് താങ്ക് യുവിലും പ്രേക്ഷകന്റെ കൂക്കിവിളിയാണ് ലഭിക്കുന്നത്. പതിവുപോലെ ജാട തന്നെയാണ് ഇതിന്റെയും വില്ലനായത്. ഹണിറോസ് ആയിരുന്നു നായിക. ആരൊക്കെയുണ്ടായാലും ചിത്രം ഏഴുനിലയില്‍ പൊട്ടി എന്നതാണ് ജയസൂര്യയുടെ സങ്കടം.

    ഇനി രക്ഷപ്പെടാന്‍ ജയസൂര്യ സ്വന്തമായി നിര്‍മാണം തുടങ്ങുകയാണ്. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രം നിര്‍മിച്ചുകൊണ്ടാണ് ജയസൂര്യ പുത്തന്‍ പരീക്ഷണത്തിനു തുടക്കമിടുന്നത്. പാസ്ഞ്ചര്‍ സംവിധായകന്‍ രഞ്ജിത്ത് ശങ്കറാണ് സംവിധാനം. അതും പരാജയപ്പെട്ടാല്‍ സ്വന്തമായി സംവിധാനം ചെയ്തായിരിക്കും ജയസൂര്യ രക്ഷപ്പെടാന്‍ ശ്രമിക്കുക.

    English summary
    What happened to Jayasurya? His last four cinemas not helped him much. Now he will act as a film director in Ranjith Sankar's next film Punyalan Agarbathees.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X