ജയസൂര്യയുടെ നായികയായി ബോളിവുഡ് സുന്ദരി! സൂഫിയും സുജാതയും...

ഫിലിപ്സ് ആന്റ് മങ്കി പെന്നിന് ശേഷം ഫ്രൈഡേ ഫിലിംസ് ഹൗസിന്റെ ബാനറിൽ ജയസൂര്യ നായകനായി എത്തുന്ന ചിത്രമണ് സൂഫിയും സുജാതയും. സൂഫിയായി ജയസൂര്യ എത്തുമ്പോൾ സുജാതയാകുന്നത് ബോളിവുഡ് താരം അദിതി റാവൂ ആണ്. അദിതി മലയാളത്തിലെത്തുന്ന ആദ്യ ചിത്രമാണിത്. ണിരത്‌നം ചിത്രങ്ങളായ കാട്ര് വെളിയിതേ, ചെക്കാ ചെവന്ത വാനം എന്നിവയിൽ താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

jayasurya

കരി എന്ന ചിത്രത്തിനു ശേഷം ഷാനവാസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂഫിയും സുജാതയും. നദി തീരത്തെ പള്ളിയെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്. ഫ്രൈഡേ ഫിലിംസ് നിർമ്മിക്കുന്ന 12ാം മത്തെ ചിത്രമാണ് സൂഫിയും സുജാതയും. തങ്ങളുടെ ഏറ്റവും മികച്ച ചിത്രമായിരിക്കും ഇതെന്നുമുള്ള പ്രതീക്ഷയും പങ്കുവെയ്ക്കുന്നുണ്ട്.

സിദ്ദിഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ഹരി നാരായണന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം പകരുന്നു. അനു മൂത്തേടത്താണ് ഛായാഗ്രഹണം. സെപ്റ്റംബര്‍ 20ന് മൈസൂരില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ജയസൂര്യയെ പ്രധാനകഥപാത്രമായി എത്തുന്ന തൃശൂര്‍ പൂരം എന്ന ചിത്രത്തിന് ശേഷം വിജയ് ബാബു നിര്‍മിക്കുന്ന ചിത്രമാണ് സൂഫിയും സുജാതയും.

Read more about: jayasurya aditi rao
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X