മനസ്സ് കൊണ്ടും ശരീരം കൊണ്ടും ജയസൂര്യ സ്ത്രീ ആയി മാറിയത് ഇങ്ങനെ!! വീഡിയോ വൈറലാകുന്നു...
ഇതുവരെ പ്രേക്ഷകർ കണ്ടിരുന്ന സ്ത്രീരൂപമായിരുന്നില്ല മേരിക്കുട്ടിൽ ജയസൂര്യയുടേത്.
ഒരേ സിനിമയ്ക്ക് പിന്നിലും നിരവധി കഷ്ടപ്പാടിന്റേയും കഠിന പ്രയത്നത്തിന്റേയും കഥകൾ പറയാനുണ്ടാകും. അവയെല്ലാം പൂർണ്ണ വിജയം കാണുമ്പോഴാണ് എടുത്ത റിസ്ക്കിന് ഫലമുണ്ടാകുന്നത്. ഇത്തരത്തിൽ കഠിന പ്രയത്നത്തിലൂടെ പിറവി എടുത്ത ഭൂരിഭാഗം ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റാവുകയും അവയ്ക്ക് അർഹതപ്പെട്ട അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുമുണ്ട്. 2018 ൽ ഇത്തരത്തിൽ പുറത്തു വന്ന ചിത്രമാണ് ജയസൂര്യയുടെ ഞാൻ മേരിക്കുട്ടി. തന്നിൽ ഏൽപ്പിക്കുന്ന എല്ലാ കഥാപാത്രങ്ങളും അതിന്റേതായ മികവി പ്രേക്ഷകർക്ക് മുന്നിൽ താരം അവതരിപ്പിക്കാൻ ശ്രമിക്കാറുണ്ട്.
ഇതുവരെ ജയസൂര്യ ചെയ്ത എല്ലാ കഥാപാത്രങ്ങളിലും അത്തരത്തിലുളള ഒരു മാജിക് കാണാൻ സാധിക്കുന്നുമുണ്ട് ചെറിയ കഥാപത്രങ്ങളിലൂടെയാണ് താരം സിനിമയിൽ എത്തിയത്. എന്നും പ്രേക്ഷകരുടെ മനസ്സിൽ ഓർമ നിൽക്കുന്ന ഒരു കഥാപാത്രമാണ് ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ. ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇതിനു ശേഷം താരം നായകനായി തിളങ്ങി ഭൂരിഭാഗം ചിത്രങ്ങളിലും തന്റെ കയ്യൊപ്പ് പതിപ്പിക്കാൻ ശ്രമിക്കാറുണ്ട്. താരത്തിന്റെ കരിയറിലെ എന്നും ഓർമിച്ചു വയ്ക്കാൻ കഴിയുന്ന ഒരു കഥാപാത്രമാണ് ഞാൻ മേരിക്കുട്ടി. ഛിത്രത്തിനു വേണ്ടി അത്രത്തോളം ത്യാഗം താരം സഹിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജയസൂര്യ മേരിക്കുട്ടിയായ അണിയറ കാഴ്ചയാണ്. ചിത്രത്തിലെ സ്റ്റിൽ ഫോട്ടോഗ്രാഫറായ മഹദേവൻ തമ്പിയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മേരിക്കുട്ടി മികച്ച നടൻ
ക്യാപ്റ്റൻ മേരിക്കുട്ടി എന്ന ചിത്രത്തിലെ ജയസൂര്യയുടെ മികച്ച പ്രകടനമാണ് തരത്തിന് സംസ്ഥാന അവാർഡ് നേടി കൊടുത്തത്. രണ്ട് ചിത്രത്തിലും മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. നടന്മാർ സ്ത്രീ വേഷത്തിൽ എത്തുന്ന ഒരുപാട് ചിത്രങ്ങൾ മലയാള സിനിമയിൽ പിറവി എടുത്തിട്ടുണ്ട്. എന്നാൽ ഞാൻ മേരിക്കുട്ടി എന്ന ചിത്രം ഇത്തരത്തിലുളള മറ്റുള്ള ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസപ്പെട്ടിരിക്കുന്നുണ്ട്. ഇതു തന്നെയാണ് ഈ ചിത്രത്തിന്റെ വിജയം. മേരിക്കുട്ടിയിൽ എടുത്തു പറയേണ്ടത് ജയസൂര്യ എന്ന നടൻ എടുത്ത റിസ്ക്കാണ്.

ജയസൂര്യ മേരിക്കുട്ടിയായത്
താടിയും മീശയുമുളള മസിൽ ബേഡിയിലുളള ജയസൂര്യയെയാണ് നമ്മൾ മലയാളി പ്രേക്ഷകർ മേരിക്കുട്ടിയ്ക്ക് തെട്ട് മുൻപ് വരെ കണ്ടിരുന്നത്,. എന്നാൽ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വന്നപ്പോൾ ആകെ ഞെട്ടിപ്പോയി. ഒരു സ്ത്രീ എങ്ങനെയാണോ അതേ ഗെറ്റപ്പിലായിരുന്നു താരവും. മട്ടിലും നടപ്പിലും ഒരു സ്ത്രീയെ കാണാൻ സാധിച്ചിരുന്നു. ജയസൂര്യ മേരിക്കുട്ടിയാകുന്നതിന്റെ പലതരത്തിലുളള മേക്കിങ് വീഡിയോ പുറത്തു വന്നിരുന്നു.

സാരിയിൽ ജയസൂര്യ
ഇതുവരെ പ്രേക്ഷകർ കണ്ടിരുന്ന സ്ത്രീരൂപമായിരുന്നില്ല മേരിക്കുട്ടിൽ ജയസൂര്യയുടേത്. നീണ്ട മുടിയിൽ ഹെവി മേക്കപ്പിൽ സാരിയുടുത്തു വരുന്ന സിനിമ സങ്കൽപ്പത്തിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു മേരിക്കുട്ടി പിറന്നത. ബോയികട്ട് ഹെയറിൽ സാരി ധരിച്ച് സ്വഭവിക മേക്കപ്പിലായിരുന്നു താരം എത്തിയത്. ഇതിന്റെ മറ്റൊരു വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

മേരിക്കുട്ടിയുടെ വസ്ത്രങ്ങൾ
മേരിക്കുട്ടിയിലെ ജയസൂര്യയുടെ വസ്ത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ ഭാര്യ സരിതയായിരുന്നു. മേരിക്കുട്ടിയുടെ വസ്ത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ സാരി ഉടുക്കാനും മറ്റും ഭാര്യ സരിതയും ഭാര്യ സഹോദരിയുമായിരുന്നു തന്നെ സഹായിച്ചതെന്ന് താരം തന്നെ പല അഭിമുഖത്തിലും വ്യക്തമാക്കിരുന്നു. കൂടാതെ ജയസൂര്യ ചിത്രത്തിനു വേണ്ടി എടുത്ത റിസ്ക്കിനെ കുറിച്ച് സംവിധായകനും തുറന്നു പറഞ്ഞിരുന്നു.


Click it and Unblock the Notifications











