»   » ബച്ചനൊപ്പം എന്റെ പേരും കേട്ടപ്പോള്‍; സിനിമ സ്വപ്‌നം കാണുന്നവരോട് ജയസൂര്യക്ക് പറയാനുള്ളത്; കാണൂ

ബച്ചനൊപ്പം എന്റെ പേരും കേട്ടപ്പോള്‍; സിനിമ സ്വപ്‌നം കാണുന്നവരോട് ജയസൂര്യക്ക് പറയാനുള്ളത്; കാണൂ

Written By:
Subscribe to Filmibeat Malayalam

അങ്ങനെ പ്രേക്ഷകര്‍ ആഗ്രഹിച്ചതുപോലെ ജയസൂര്യയ്ക്ക് ഇത്തവണ ദേശീയ പുരസ്‌കാരം ലഭിച്ചു. സു സു സുധി വാത്മീകം, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ച് ജയസൂര്യക്ക് ജൂറിയുടെ പ്രത്യേക പരമാര്‍ശം ലഭിയ്ക്കുകയായിരുന്നു. പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം ജയന്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

ജയസൂര്യ, താങ്കള്‍ ഇത് അര്‍ഹിയ്ക്കുന്നു... അഭിനന്ദന പ്രവാഹവുമായി സിനിമാ ലോകം

എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നെനിക്കറിയില്ല. ഇന്നത്തെ ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ അമിതാഭ് ബച്ചന്റെ പേരിനൊപ്പം എന്റെ പേരും കേട്ടപ്പോള്‍ സത്യം പറഞ്ഞാല്‍ എന്റെ ചെവിയിലൂടെ ഒരു കിളി പറന്നു പോയി.

jayasurya

വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന ഞാന്‍ ഇന്ന് ദേശീയ അവാര്‍ഡിലേക്ക് എത്തി നില്‍ക്കുന്നുണ്ടെങ്കില്‍ എനിക്കൊരു കാര്യം പറയാന്‍ പറ്റും, സിനിമ സ്വപ്‌നം കണ്ടു നടക്കുന്ന എല്ലാവര്‍ക്കും ആത്മാര്‍ത്ഥമായിട്ടുള്ള ആഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ചയായും അവരവര്‍ക്ക് അവരവരുടെ ലക്ഷ്യത്തിലെത്താന്‍ കഴിയും. അതിന് ജീവിച്ചിരിയ്ക്കുന്ന ഉദാഹരണമാണ് ഞാന്‍- ജയസൂര്യ പറഞ്ഞു.

Posted by Jayasurya on Monday, March 28, 2016
English summary
Jayasurya on national award.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam