»   » സു സു സുധി വാത്മീകത്തിന് ശേഷം ജയസൂര്യക്കൊപ്പം വീണ്ടും ശിവദ

സു സു സുധി വാത്മീകത്തിന് ശേഷം ജയസൂര്യക്കൊപ്പം വീണ്ടും ശിവദ

Posted By:
Subscribe to Filmibeat Malayalam

രഞ്ജിത്ത് ശങ്കറിന്റെ സു സു സുധി വാത്മീകത്തിന് ശേഷം ജയസൂര്യയുടെ നായികയായി ശിവദ വീണ്ടുമെത്തുന്നു. സാജിത് യാഹിതും അറോസ് ഇര്‍ഫാനും സംവിധാനം ചെയ്യുന്ന ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥയായ നിത്യ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ശിവദ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ജയസൂര്യ ഇതുവരെ അഭിനയിച്ച ചിത്രങ്ങളില്‍ ഏറ്റവും ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹീം. റിയലിസ്റ്റിക് വേഷങ്ങളില്‍ നിന്ന് മാറി മാസ് ചിത്രങ്ങള്‍ ചെയ്യാനാണ് താന്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് ജയയൂര്യ പറയുന്നു.

shivadha-01

സു സു സുധി വാത്മീകത്തിന് ശേഷം വീണ്ടും ജയസൂര്യയുടെ നായികയാകാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ശിവദ. പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്ക് വലിയ പ്രതീക്ഷയാണെന്നും ശിവദ അഭിമുഖത്തില്‍ പറഞ്ഞു.

ജയസൂര്യ-ശിവദ ഒന്നിച്ച സു സു സുധി വാത്മീകത്തിന് മികച്ച പ്രതികരണമായരുന്നു ലഭിച്ചത്. ജെയിംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് സു സു സുധി വാത്മീകം നിര്‍മ്മിച്ചത്.

English summary
Jayasurya Pairs with Shivada Again.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam