»   » ഒട്ടും 'ലക്ക്' ഇല്ലാത്ത ജയസൂര്യയ്ക്ക് മോഷ്ടിക്കുന്ന അസുഖമുണ്ട്!!

ഒട്ടും 'ലക്ക്' ഇല്ലാത്ത ജയസൂര്യയ്ക്ക് മോഷ്ടിക്കുന്ന അസുഖമുണ്ട്!!

Posted By: Rohini
Subscribe to Filmibeat Malayalam

ആരും തെറ്റിദ്ധരിയ്ക്കരുത്. പുതിയ ചിത്രത്തില്‍ ജയസൂര്യയുടെ കഥാപാത്രത്തെ കുറിച്ചാണ് പറയുന്നത്. കിങ് ലയറിന് ശേഷം സിദ്ധിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യയാണ് നായകന്‍ എന്ന വാര്‍ത്ത് ഇതിനോടകം ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞു.

ചിത്രത്തില്‍ അനാഥനായ ലക്കി എന്ന ചെറുപ്പക്കാരനെയാണ് ജയസൂര്യ അവതരിപ്പിയ്ക്കുന്നത്. പേരിലുള്ള ലക്ക് ഒട്ടും ഇല്ലാത്ത ചെറുപ്പക്കാരന്‍. ക്ലെപ്‌റ്റോമാനിയാക് (മോഷണസ്വഭാവമുള്ള വ്യക്തി) ബാധിച്ച ആളാണ് ലക്കി. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്.

ഒട്ടും 'ലക്ക്' ഇല്ലാത്ത ജയസൂര്യയ്ക്ക് മോഷ്ടിക്കുന്ന അസുഖമുണ്ട്!!

സിദ്ധിഖിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജയസൂര്യ. കഥ കേട്ടതുമുതല്‍ താന്‍ വളരെ എക്‌സൈറ്റഡ് ആണെന്നും ജയസൂര്യ പറയുന്നു.

ഒട്ടും 'ലക്ക്' ഇല്ലാത്ത ജയസൂര്യയ്ക്ക് മോഷ്ടിക്കുന്ന അസുഖമുണ്ട്!!

സിദ്ധിഖ് ചിത്രത്തില്‍ കരാറൊപ്പിട്ട ദിവസം തന്നെ വളരെ യാദൃശ്ചികമായി ലാല്‍ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കരാറൊപ്പിട്ടതും വലിയ ഭാഗ്യമായാണ് കരുതുന്നതെന്ന് ജയസൂര്യ പറയുന്നു.

ഒട്ടും 'ലക്ക്' ഇല്ലാത്ത ജയസൂര്യയ്ക്ക് മോഷ്ടിക്കുന്ന അസുഖമുണ്ട്!!

അനാര്‍ക്കലി എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ, തിരക്കഥാകൃത്ത് കൂടെയായ സച്ചിയാണ് ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നത്.

ഒട്ടും 'ലക്ക്' ഇല്ലാത്ത ജയസൂര്യയ്ക്ക് മോഷ്ടിക്കുന്ന അസുഖമുണ്ട്!!

സിദ്ധിഖ് തന്നെ തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറില്‍ ആരംഭിയ്ക്കും. കണ്ണൂരും മാംഗ്ലൂരുമാണ് പ്രധാന ലൊക്കേഷന്‍. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ തീരുമാനിച്ചിട്ടില്ല. സിദ്ധിഖ് ആദ്യമായി നിര്‍മിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്

English summary
After winning special mentions for his acting both at the National and State Awards this year, in the movie Su...Su...Sudhi Vathmeekam, Jayasurya will soon be back to his favourite turf — comedy.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam