ഒരാള്‍ക്കല്ലേ പുരസ്‌കാരം കൊടുക്കാന്‍ കഴിയൂ; ജയസൂര്യയെ പ്രശംസിച്ച് ജൂറി ചെയര്‍മാന്‍ സിപ്പി

By Aswini

ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരത്തിനും ദേശീയ പുരസ്‌കാരത്തിനും ജയസൂര്യയുടെ പേര് പരമാര്‍ശിത്താതിരിയ്ക്കാന്‍ ജൂറിയ്ക്ക് കഴിഞ്ഞില്ല. സംസ്ഥാന തലത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം പ്രതീക്ഷിച്ചെങ്കിലും, ജൂറിയുടെ പ്രത്യേക പുരസ്‌കാരം കൊണ്ട് സംതൃപ്തിപ്പെട്ടു. എന്നാല്‍ ദേശീയ പുരസ്‌കാരം അങ്ങനെയല്ല.

അമിതാഭ് ബച്ചനൊപ്പം മത്സരിച്ച് നിന്നാണ് ജയസൂര്യ ജൂറിയുടെ പ്രത്യേക പരമാര്‍ശം പിടിച്ചു പറ്റിയത്. ലുക്കാ ചുപ്പി, സു സു സുധി വാത്മീകം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യക്ക് ജൂറിയുടെ പ്രത്യേക പരമാര്‍ശം ലഭിച്ചത്.

 jayasurya-ramesh-sippy

ജയസൂര്യ വളരെ അധികം കഴിവുള്ള നടനാണെന്ന് ജൂറി ചെയര്‍മാനായ രമേശ് സിപ്പി പറയുന്നു. എന്നാല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഒരാള്‍ക്കല്ലേ നല്‍കാന്‍ കഴിയൂ. അതിന് വേണ്ടി അമിതാഭ് ബച്ചന്‍ തിരഞ്ഞെടുക്കപ്പെട്ടുപോയി- സിപ്പി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അപ്പോത്തിക്കരി കുംബസാരം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും ജയസൂര്യയുടെ പേര് ദേശീയ പുരസ്‌കാര ജൂറിയ്ക്ക് മുന്നിലെത്തിയിരുന്നു. എന്നാല്‍ അന്ന് കിട്ടാത്ത അംഗീകാരം ഇന്ന് നടനെ തേടിയെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X