അഭിനയിക്കാന്‍ മോഹമുണ്ടെങ്കില്‍ 'വെള്ള'ത്തിന്റെ ഭാഗമാകാം, ചതിയിൽ വീഴാതെ സൂക്ഷിക്കണേ...
ക്യാപ്റ്റന് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രമായ വെളളത്തിലേയ്ക്ക് അഭിനേതാക്കളെ തേടുന്നു. ജയസൂര്യ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ കാസ്റ്റിങ് കോൾ പുറത്തു വിട്ടിട്ടുണ്ട്.

ക്യാപ്റ്റൻ "എന്ന ചിത്രത്തിനു ശേഷം ഞാനും പ്രജേഷ് സെൻ - ഉം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് "വെള്ളം"
ഈ ചിത്രത്തിലേക്കായി .. സിനിമ സീരിയലിന്റെ പേരിൽ ഒരു രൂപ എങ്കിലും നിങ്ങൾ രജിസ്ട്രേഷൻ ഫീസ് ആയിട്ട് അടച്ചാൽ അല്ലെങ്കിൽ അവർ ചോദിച്ചാൽ ഉറപ്പിച്ചോ അത് പൂർണമായും തട്ടിപ്പാണ് .(ആ ചതിയിൽ വീഴാതെ സൂക്ഷിക്കണേ ...)- ജയസൂര്യ കാസ്റ്റിങ് കോളിനോടൊപ്പം കുറിച്ചു.
പ്രായം, നിറം, രൂപം പ്രശ്നമില്ല. അഭിനയിക്കാനുളള ആത്മവിശ്വാസമുണ്ടോ വെള്ളത്തിന്റെ ഭാഗമാകാം. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ ജയസൂര്യ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നേരത്തെ പുറത്തു വന്നിരുന്നു. കണ്ണൂർ സ്വദേശിയായ ഒരു വ്യക്തിയുടെ യഥാർഥ ജീവിതമാണ് ചിത്രത്തിൽ പറയുന്നതെന്ന് ചിത്രത്തിന്റെ സംവിധായകനും തിരക്കഥകൃത്തുമായ പ്രജേഷ് സെൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ചിത്രത്തിനെ കുറിച്ച് കൂടുതൽ വിവരം പുറത്തു വിട്ടിട്ടില്ല. ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ തന്നെ ജയസൂര്യയ്ക്ക് ഇഷ്ടപ്പെടുകയായിരുന്നു. തുടർന്നാണ് അദ്ദേഹവുമായി വീണ്ടും ഒന്നിക്കാൻ തീരുമാനിച്ചതെന്നും നേരത്തെ നൽകിയ അഭിമുഖത്തിൽ പ്രജേഷ് പറഞ്ഞിരുന്നു . ജയസൂര്യ -പ്രജേഷ് കൂട്ട്കെട്ടിൽ ഒരുങ്ങിയ മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ വിപി സത്യന്റെ ജീവിതം പറഞ്ഞ ചിത്രമായ ക്യാപ്റ്റൻ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.


Click it and Unblock the Notifications











