ജയസൂര്യയും ലില്ലി സംവിധായകനും ആദ്യമായി ഒന്നിക്കുന്നു! ചിത്രത്തിന് തുടക്കമായി
സംസ്ഥാന പുരസ്‌കാര നേട്ടത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന നടനാണ് ജയസൂര്യ. ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് നടന്‍ മുന്നേറുന്നത്. ലില്ലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ജയസൂര്യയാണ് നായകനാവുന്നത്.സിനിമ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.
സണ്‍ഡേ ഹോളിഡേ,പ്രേതം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടി ശ്രുതി രാമചന്ദ്രനാണ് ചിത്രത്തില്‍ നായികയാവുന്നത്. ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്ത്ത,എവി അനുപ്,സിവി സാരഥി തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. സിനിമയുടെ ടൈറ്റില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല.

ഫ്രാന്‍സിസ് തോമസ് കഥയെഴുതിയ ചിത്രത്തിന് രതീഷ് രവിയാണ് സംഭാഷണങ്ങള്‍ ഒരുക്കുന്നത്. രണം,ക്വീന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ജേക്ക്‌സ് ബിജോയ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നു. അന്‍സാര്‍ ഷായാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
വ്യത്യസ്തമാര്‍ന്നൊരു ചിത്രം തന്നെയാണ് ജയസൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് അറിയുന്നത്. പ്രശോഭ് വിജയന്‍ ചിത്രത്തിനു പുറമെ പ്രജേഷ് സെനിന്റെ വെള്ളം, മിഥുന്‍ മാനുവല്‍ തോമസിന്റെ ടര്‍ബോ പീറ്റര്‍ തുടങ്ങിയ സിനിമകളും ജയസൂര്യയുടെതായി വരാനിരിക്കുന്ന ചിത്രങ്ങളാണ്.


Click it and Unblock the Notifications