ജയസൂര്യയും രമ്യ നമ്പീശനും ഒന്നിച്ചു ജീവിക്കുന്നു
ഫിലിപ്‌സ് ആന്‍ഡ് ദ് മങ്കിപ്പെന്നില്‍ ജയസൂര്യയുടെ നായികയായിരുന്നു രമ്യ നമ്പീശന്‍. ചിത്രം 2013ലെ സൂപ്പര്‍ഹിറ്റുമായിരുന്നു. സനൂപ് ആയിരുന്നു ചിത്രത്തില്‍ ഇവരുടെ മകന്‍ ആയി അഭിനയിച്ചിരുന്നത്. ഇപ്പോഴിതാ ജയസൂര്യയും രമ്യ നമ്പീശനും രണ്ടു ചിത്രങ്ങളില്‍ കൂടി നായികാനായകന്‍മാരാകുന്നു. ലുക്കാചുപ്പി, ജിലേബി എന്നീ ചിത്രങ്ങളിലാണ് ഇവര്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
ബാഷ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലുക്കാചുപ്പി. ഹിന്ദിവാക്കാണ് ലുക്കാചുപ്പി. കണ്ണുപൊത്തിക്കളി എന്നാണു പേരിന്റെ അര്‍ഥം. ജയസൂര്യയെ കൂടാതെ മുരളി ഗോപി, സൈജുകുറുപ്പ്, ജോജു, ഇന്ദ്രന്‍സ്, മുത്തുമണി എന്നിവരാണു മറ്റുതാരങ്ങള്‍. പഴയ കൂട്ടുകാര്‍ ഒത്തുകൂടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ത്രില്ലറിലൂടെ അവതരിപ്പിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദലേഖനം നിര്‍വഹിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് വിജയനാണ് ജിലേബി നിര്‍മിക്കുന്നത്. അരുണ്‍ ശേഖര്‍ ആണ് സംവിധാനം. ദുബായില്‍ ചിത്രീകരിക്കുന്ന മുഴുനീള കോമഡി ചിത്രമാണിത്. ഇതിലും ജയനും രമ്യയും ജോടികളായിട്ടാണു അഭിനയിക്കുന്നത്.
ഒരു താര ജോടി വിജയിച്ചാല്‍ പിന്നീട് അവരെ പരീക്ഷിക്കുന്നത് പതിവാണ്. മുന്‍പ് ഭാമയായിരുന്നു ജയസൂര്യയുടെ ഭാഗ്യജോടി. എന്നാല്‍ മത്തായി കുഴപ്പക്കാനല്ല എന്ന ചിത്രം പരാജയപ്പെട്ടതോടെ ഈ താരജോടികളെ പരീക്ഷിക്കാന്‍ മടിക്കുകയായിരുന്നു. ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിലാണ് ഈ താരജോടികള്‍ ജയം നേടിയിരുന്നത്. ഇനി ജയസൂര്യയെ കുറച്ചുകാലം രമ്യക്കൊപ്പംകാണാം.


Click it and Unblock the Notifications











