»   » ഇതും 'പ്രേതം' തന്നെയാ, ചിരിപ്പിക്കുന്ന പ്രേതം!!

ഇതും 'പ്രേതം' തന്നെയാ, ചിരിപ്പിക്കുന്ന പ്രേതം!!

Posted By:
Subscribe to Filmibeat Malayalam

സു സു സുധി വാത്മീകത്തിന് ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പ്രേതം. ഹൊറര്‍ കോമഡി ചിത്രവുമായി ടീം ഒന്നിക്കുമ്പോള്‍ മലയാള സിനിമയ്ക്ക് പുതിയൊരു അനുഭവം തന്നെയാകും.

രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത്. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിലായിരുന്നു ഇവരുടെ കൂട്ടുകെട്ട് ആരംഭിച്ചത്.

jayasurya-ranjith-sankar-pretham

മലയാള ടെലിവിഷനില്‍ ആദ്യമായി ഹൊറര്‍ സീരിയല്‍ കൊണ്ടു വന്നത് രഞ്ജിത് ശങ്കറായിരുന്നു. നിഴലുകള്‍ എന്ന സീരിയല്‍ മലയാളികള്‍ക്ക് വേറിട്ട അനുഭവമാണ് നല്‍കിയത്. നിഴലുകള്‍ എന്ന സീരിയലിന് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

മലയാള സിനിമയില്‍ പ്രേതത്തിന് സൃഷ്ടിക്കാന്‍ കഴിയുന്നത്് ദൃശ്യാനുഭവത്തിന്റെ മറ്റൊരു തലമായിരിക്കും. ചിത്രത്തിന്റെ കഥയും കഥാപാത്ര വിവരങ്ങളും പുറത്ത് വിട്ടിട്ടില്ല.

English summary
Jayasurya & Ranjith Sankar With Pretham!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam