30 സെക്കന്റില്‍ ശ്രദ്ധേയമായി ജയസൂര്യയുടെ സണ്ണി ടീസര്‍, ഭാവാഭിനയവുമായി താരം

By Midhun Raj

ജയസൂര്യയും സംവിധായകന്‍ രഞ്ജിത്ത് ശങ്കറും ഒരിടവേളയ്ക്ക് ശേഷം വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് സണ്ണി. അടുത്തിടെ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ആദ്യ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ജയസൂര്യയുടെ നൂറാമത്തെ ചിത്രമായിട്ടാണ് സണ്ണി പ്രേക്ഷകരിലേക്ക് എത്തുന്നത്. വെറും 30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുളള ടീസറില്‍ വ്യത്യസ്ത ഭാവങ്ങളിലുളള ജയസൂര്യയുടെ കഥാപാത്രത്തെയാണ് കാണിക്കുന്നത്. ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് എത്തുന്ന ഒരു സംഗീതജ്ഞന്റെ കഥയാണ് സിനിമ പറയുകയെന്ന് രഞ്ജിത്ത് ശങ്കര്‍ മുന്‍പ് പറഞ്ഞിരുന്നു.

jayasurya-

കോാവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അണിയറ പ്രവര്‍ത്തകര്‍ മുഴുവനും ഇതേ ഹോട്ടലില്‍ തന്നെ താമസിച്ചാണ് ചിത്രീകരണം. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും തന്നെയാണ് സണ്ണി നിര്‍മ്മിക്കുന്നത്. സിനിമയുടെ അനൗണ്‍സ്‌മെന്റ് ടീസര്‍ അടുത്തിടെയാണ് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയത്.

മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും സിനോയ് ജോസഫ് ശബ്ദലേഖനവും നിര്‍വ്വഹിക്കുന്നു. ഫീല്‍ഗുഡ് സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയമായ കൂട്ടുകെട്ടാണ് ജയസൂര്യയും രഞ്ജിത്ത് ശങ്കറും. പുണ്യാളന്‍ അഗര്‍ബത്തീസാണ് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. പിന്നാലെ സു സു സുധീ വാത്മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി, പ്രേതം 2 എന്നീ ചിത്രങ്ങളും ഈ കൂട്ടുകെട്ടില്‍ ഇറങ്ങി.

ദിലീപ്, ശ്രീനിവാസന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ പാസഞ്ചറാണ് രഞ്ജിത്ത് ശങ്കറിന്റെ ആദ്യ ചിത്രം. തുടര്‍ന്ന് മമ്മൂട്ടി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരെല്ലാം നായകന്മാരാക്കി സംവിധായകന്‍ സിനിമകള്‍ എടുത്തിരുന്നു. അര്‍ജുനന്‍ സാക്ഷി, മോളി ആന്റി റോക്ക്സ്, വര്‍ഷം, രാമന്റെ ഏദന്‍തോട്ടം, കമല തുടങ്ങിയവയാണ് രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തില്‍ ഇറങ്ങിയ മറ്റ് ചിത്രങ്ങള്‍.

വീഡിയോ

More from Filmibeat

Read more about: jayasurya ranjith shankar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X