മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ബോസ്‌കോ വീണ്ടും എത്തുന്നു! പ്രേതങ്ങൾ സൂക്ഷിക്കുക,സംവിധായകന്റെ മുന്നറിയിപ്പ്
പ്രേതത്തിൽ ജയസൂര്യ അവതരിപ്പിച്ച കഥാപാത്രമായ ജോണ്‍ ഡോണ്‍ ബോസ്‌കോയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്
രഞ്ജിത് ശങ്കര്‍ - ജയസൂര്യ കൂട്ട്കെട്ടിൽ ഒരിങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. പുണ്യാളൻ അഗർബത്തീസിൽ തുടങ്ങി മേരിക്കുട്ടി വരെ എത്തി നിൽക്കുമ്പോൾ വിജയത്തിന്റെ കഥകൾ മാത്രമാണ് ഈ കൂട്ട്കെട്ടിന് പറയാനുള്ളത്. രഞ്ജിത് ശങ്കർ ചിത്രങ്ങൾ എല്ലാം തന്നെ ജയസൂര്യയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളായിരുന്നു. ഇപ്പോഴിത രഞ്ജിത് ശങ്കര്‍ - ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങിയ പ്രേതത്തിന്റെ രണ്ടാം ഭാഗം എത്തുന്നു.

സംവിധായകന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രേതത്തിൽ ജയസൂര്യ അവതരിപ്പിച്ച കഥാപാത്രമായ ജോണ്‍ ഡോണ്‍ ബോസ്‌കോയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. അതേസമയം പ്രേതത്തിന്റെ ഒന്നാം ഭാഗത്തിന്റെ തുടർച്ചയാല്ല രണ്ടാം ഭഗമെന്ന് സംവിധായകൻ പറഞ്ഞു. ക്രിസ്തുമസ് റിലീസായിട്ടാകും ചിത്രം എത്തുക.
ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ഷറഫുദ്ധീന്‍, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്‍, ധര്‍മജന്‍ തുടങ്ങി വമ്പൻ താരനിരയായിരുന്നു ആദ്യ ഭാഗത്തിലുണ്ടായിരുന്നത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിൽ ജയസൂര്യയുടെ ഗെറ്റപ്പും വസ്ത്രധാരണവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ജയസൂര്യയുടെ വസ്ത്രാലങ്കാരം ചെയ്തത് ഭാര്യ സരിതയായിരുന്നു. കഴിഞ്ഞ വര്‍ഷം ജയസൂര്യയ്ക്കൊപ്പം ചേര്‍ന്ന് രഞ്ജിത്ത് ശങ്കര്‍ പുതിയൊരു സിനിമ വിതരണ കമ്പനി തുടങ്ങിയിരുന്നു.


Click it and Unblock the Notifications











