twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ ചിത്രം ഇന്നായിരുന്നെങ്കില്‍ ഒരിക്കലും ചെയ്യില്ല, കാരണം തുറന്നുപറഞ്ഞ് ജയസൂര്യ

    By Midhun Raj
    |

    വ്യത്യസ്ത തരം സിനിമകളും കഥാപാത്രങ്ങളുമായി മലയാളത്തില്‍ മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് ജയസൂര്യ. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന് പിന്നീട് നായകനടനായി തിളങ്ങിയ താരം കൂടിയാണ് നടന്‍. വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാ പയ്യനിലൂടെ മികച്ച തുടക്കമാണ് ജയസൂര്യയ്ക്ക് മോളിവുഡില്‍ ലഭിച്ചത്. തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര സംവിധായകരുടെയും താരങ്ങളുടെയുമെല്ലാം സിനിമകളില്‍ നടന്‍ ഭാഗമായി. കരിയറിന്റെ ഒരു ഘട്ടത്തില്‍ എത്തിയപ്പോഴാണ് നടന്‍ സെലക്ടീവായി സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയത്.

    തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാതെ നല്ല കഥാപാത്രങ്ങള്‍ നോക്കി അഭിനയിക്കാന്‍ തുടങ്ങി താരം. പിന്നീട് ജയസൂര്യയില്‍ നിന്നും മികച്ച സിനിമകളും കഥാപാത്രങ്ങളുമൊക്കെയാണ് പ്രേക്ഷകര്‍ കണ്ടത്. വിജയ പരാജയങ്ങള്‍ മാറിമറിഞ്ഞ ഒരു കരിയര്‍ കൂടിയായിരുന്നു താരത്തിന്റേത്. ജയസൂര്യ അവതരിപ്പിച്ച ചില കഥാപാത്രങ്ങള്‍ പ്രേക്ഷക മനസുകളില്‍ നിന്നും ഇന്നും മായാതെ നില്‍ക്കുന്നവയാണ്.

    സീരിയസ് സിനിമകള്‍ക്കൊപ്പം കോമഡി

    സീരിയസ് സിനിമകള്‍ക്കൊപ്പം കോമഡി, ആക്ഷന്‍, മാസ് ചിത്രങ്ങളും നടന്റെതായി മലയാളത്തില്‍ പുറത്തിറങ്ങി. അതേസമയം ജയസൂര്യയുടെ കരിയറില്‍ ഇറങ്ങിയ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു ത്രീ കിംഗ്‌സ്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വികെ പ്രകാശ് സംവിധാനം ചെയ്ത സിനിമയില്‍ നടനൊപ്പം കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാര്‍, സംവൃത സുനില്‍, ആന്‍ ആഗസ്റ്റിന്‍, കാതല്‍ സന്ധ്യ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

    ത്രീ കിംഗ്‌സ് പോലുളള സിനിമകള്‍

    ത്രീ കിംഗ്‌സ് പോലുളള സിനിമകള്‍ ഇന്നായിരുന്നെങ്കില്‍ ഒരിക്കലും ചെയ്യില്ലെന്ന് നടന്‍ പറഞ്ഞിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തെ കുറിച്ച് നടന്‍ മനസുതുറന്നത്. ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, ത്രീ കിംഗ്‌സ്, ചതിക്കാത്ത ചന്തു സിനിമകളിലെ പോലെ ലൗഡ് ആയ തമാശകള്‍ ഇപ്പോഴില്ലെന്ന് ജയസൂര്യ പറയുന്നു. വളരെ സബ്റ്റല്‍ ആയിട്ടുളള തമാശകളും കാര്യങ്ങളുമേ ഉളളൂ.

    ഹ്യൂമറിന്‌റെ രീതി മാറി

    ഹ്യൂമറിന്‌റെ രീതി മാറി. കൗണ്ടര്‍ തമാശകള്‍ ഇപ്പോഴില്ല, അങ്ങനത്തെ പടം വന്നാല്‍ ഒരുപക്ഷേ വിജയിക്കുമായിരിക്കും അറിയില്ല, പക്ഷേ ഇപ്പോള്‍ അത് സംഭവിക്കുന്നില്ല. വളരെ നല്ല തമാശകള്‍ എന്ന് പറയില്ലേ. അതുപോലത്തെയാണ് നമ്മള്‍ ഇപ്പോള്‍ കൂടുതലും കണ്ടുവരുന്നത്, നടന്‍ പറയുന്നു. സത്യം പറഞ്ഞാല് എനിക്കങ്ങനെ ചെയ്യാനാണ് താല്‍പ്പര്യം

    ഇപ്പോള്‍ ത്രീ കിങ്‌സ് പോലൊരു

    ഇപ്പോള്‍ ത്രീ കിങ്‌സ് പോലൊരു ചിത്രം വന്നാല്‍ ഞാന്‍ ഒരിക്കലും ചെയ്യില്ല. അന്നത് ശരിയായിരുന്നു. ഒരു ശരിയില്‍ നിന്ന് മറ്റൊരു ശരിയിലേക്ക് വളരുന്നു എന്ന് മാത്രം. ചതിക്കാത്ത ചന്തു ഒകെ ഇന്നും കാണുമ്പോള്‍ നമ്മള്‍ ഭയങ്കരമായിട്ട് ചിരിക്കുന്ന സിനിമകളാണ്. അതിന്‌റെ സെക്കന്‍ഡ് പാര്‍ട്ട് എന്നൊക്കെ പറയുന്നത് കേട്ടു. അതിനി എടുക്കുകയാണെങ്കില്‍ ഈ കാലഘട്ടം ആവശ്യപ്പെടുന്ന രീതിയിലെ നമുക്കത് ചെയ്യാന്‍ പറ്റൂളളു എന്ന് മാത്രം.

    പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

    കൗണ്ടര്‍ തമാശക്കളൊക്കെ

    കൗണ്ടര്‍ തമാശക്കളൊക്കെ നേരത്തെ പറഞ്ഞതുപോലെ തന്നെ വര്‍ക്കൗട്ട് ആയേക്കും. പക്ഷേ അറിയില്ല. ഇപ്പോള്‍ അങ്ങനെയുളള സിനിമകള്‍ വരാത്തതുകൊണ്ട് ജനങ്ങള്‍ എങ്ങനെയാണ് ഏറ്റെടുക്കുക എന്നറിയില്ല. എനിക്ക് ഹ്യൂമറസ് ആയിട്ടുളള ഒരു സിനിമ ചെയ്യാന്‍ ഭയങ്കര ആഗ്രഹത്തില്‍ നില്‍ക്കുകയാണ്. പക്ഷേ അങ്ങനെ ഒരു സക്രിപ്റ്റ് വരുന്നില്ല, കൂടുതലും വരുന്നത് ത്രില്ലറുകളാണ്, ജയസൂര്യ പറഞ്ഞു.

    Read more about: jayasurya
    English summary
    jayasurya reveals about his superhit comedy movie three kings
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X