»   » ദുല്‍ഖറിന്റെ പഴയ കാമുകി ജയസൂര്യയുടെ നായികയാകുന്നു

ദുല്‍ഖറിന്റെ പഴയ കാമുകി ജയസൂര്യയുടെ നായികയാകുന്നു

Written By:
Subscribe to Filmibeat Malayalam

ദുല്‍ഖറിന്റെ പഴയ കാമുകി എന്ന് കേട്ട് തെറ്റിദ്ധരിയ്ക്കരുത്, ഞാന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ കാമുകി വേഷമിട്ട് വന്ന ശ്രുതി രാമചന്ദ്രനെ കുറിച്ചാണ് പറയുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത 'ഞാനി'ല്‍ കൗമാരകാലത്ത് ദുല്‍ഖറിനെ പ്രണയിക്കുന്ന അമ്മാവന്റെ മകളായിട്ടാണ് ശ്രുതി അഭിനയിച്ചത്.

'ഞാനി'ന് ശേഷം ശ്രുതി വീണ്ടും സിനിമയിലെത്തുകയാണ്. രഞ്ജിത്ത് ശങ്കറും ജയസൂര്യയും വീണ്ടുമൊന്നിയ്ക്കുന്ന പ്രേതം എന്ന ചിത്രത്തില്‍ നായികമാരില്‍ ഒരാള്‍ ശ്രുതി രാമചന്ദ്രനാണ്.

shruti-ramachandran

ശ്രുതിയുടെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ ഒന്നും തനിയ്ക്ക് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും, അല്പം സസ്‌പെന്‍സ് നിറഞ്ഞതാണെന്നും സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.

കൊച്ചിക്കാരിയായ ശ്രുതി ഒരു ആര്‍ക്കിടെക്ടാണ്. ചിത്രത്തിലെ പ്രേതം ശ്രുതിയാണോ എന്ന് ചോദിച്ചപ്പോള്‍ അത് പറയാനുള്ള സ്വാതന്ത്രം തനിയ്ക്കില്ല എന്നായിരുന്നു നടിയുടെ പ്രതികരണം.

ശ്രുതിയെ കൂടാതെ പേളി മാനി ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. അജു വര്‍ഗ്ഗീസ്, ഗോവിന്ദ് പദ്മസൂര്യ, ഷറഫുദ്ദീന്‍, ഹാരിഷ് പേരാടി, ദേവന്‍, ആദ്യ കാല നടന്‍ പ്രേം ജിയുടെ മകള്‍ സതി തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.

English summary
Remember the wide-eyed, innocent girl Susheela who played Dulquer Salmaan's teenage love interest in Ranjith's film Njan? Actress Shruti Ramachandran , who played the character will soon be seen again in M-town, this time with Jayasurya in 'Pretham', directed by Ranjith Sankar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam