ഷാജി പാപ്പനും പിള്ളേരും വീണ്ടുമെത്തുന്നു! ആട് 3 യ്ക്ക് അധിക താമസമില്ലെന്ന് സൂചിപ്പിച്ച് സംവിധായകന്‍
മിഥുന്‍ മാനുവല്‍ തോമസ് എന്ന സംവിധായകന്റെ പിറവി ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയിലൂടെയാണ്. ആദ്യ സിനിമ പരാജയമായിരുന്നെങ്കില്‍ ആ സിനിമയുടെ തന്നെ രണ്ടാം ഭാഗമിറക്കി സൂപ്പര്‍ ഹിറ്റാക്കി മാറ്റിയിരുന്നു. ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു.
ജയസൂര്യ മാത്രമല്ല സിനിമയിലെ എല്ലാ കഥാപാത്രങ്ങളും വലിയ പ്രശംസ സ്വന്തമാക്കിയവയായിരുന്നു. നേരത്തെ പറഞ്ഞിരുന്നത് പോലെ ആട് 3 വരാന്‍ പോവുകയാണ്. സംവിധായകനായ മിഥുനും നായകനായ ജയസൂര്യയുമെല്ലാം ഈ വര്‍ത്ത സത്യമാണെന്ന് സോഷ്യല്‍ മീഡിയ പേജുകളിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.

ആട് 3 വരികയാണ്. സിനിമയുടെ സ്‌ക്രീപ്റ്റ് പൂര്‍ത്തിയായി എന്നാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്. അത് സൂചിപ്പിച്ച് മിഥുന്‍ മാനുവല്‍ തോമസ്, വിജയ് ബാബു, ഷാന്‍ റഹ്മാന്‍ എന്നിങ്ങനെ മൂന്ന് പേരുകളുള്ള ഒരു പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ ഷൂട്ടിങ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ല. ഈ വര്‍ഷം ഏപ്രിലിലോ മേയ് മാസമോ തന്നെ തന്നെ ഷൂട്ടിങ് ഉണ്ടാവുമെന്നാണ് അറിയുന്നത്. ഓണത്തിന് റിലീസ് ആണ് ലക്ഷ്യം വെക്കുന്നത്
ഷാജി പാപ്പാന്‍ എന്ന കഥാപാത്രത്തെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും ചുറ്റിപറ്റി നടക്കുന്ന കഥയായിരുന്നു ആട് പറഞ്ഞിരുന്നത്. തിയറ്ററുകളില്‍ പരാജയം നേരിട്ടെങ്കിലും ആട് 2 ബോക്‌സോഫീസില്‍ വലിയ വിജയമായിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെക്കാളും മൂന്നാം ഭാഗം ത്രിഡി വേര്‍ഷനിലായിരിക്കും ഒരുക്കുന്നതെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











