ജയസൂര്യ കിടിലനാട്ടാ, ആടിന്റെ തകര്‍പ്പന്‍ ട്രെയിലര്‍
വ്യത്യസ്തമായ വഴികളൂടെ ജയസൂര്യ എന്ന നടന്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. അപ്പോത്തിക്കരിയിലൂടെയും ഇയ്യോബിന്റെ പുസ്തകത്തിലൂടെയും പോയവര്‍ഷം തീര്‍ത്തും വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഞെട്ടിച്ച ജയസൂര്യ ഈ വര്‍ഷവും തുനിഞ്ഞിറങ്ങുകയാണെന്ന് തോന്നുന്നു.
മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. തകര്‍പ്പന്‍, കിടിലന്‍ എങ്ങനെയും വിശേഷിപ്പിക്കാം. കഥാപാത്രങ്ങളിലെ വ്യത്യസ്തതയും സംഭാഷണ ശൈലിയും തന്നെയാണ് ട്രെയിലറിലെ മുഖ്യ ആകര്‍ഷണം.

ഇന്ദ്രന്‍സ് എന്ന നടന്റെ ഒരു ഗംഭീര തിരിച്ച് വരവിന്റെ സൂചന ട്രെയിലര്‍ നല്‍കുന്നു. വിനായകന്റെയും രഞ്ജി പണിക്കരുടെയും ചെമ്പന്‍ വിനോദിന്റെയും, വിജയ് ബാബുവിന്റെയും സണ്ണി വെയിനിന്റെയുമൊക്കെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍, മറ്റൊരു സുശീലയാകാന്‍ തയ്യാറായി സൃന്ദ...എന്തുകൊണ്ടും ആട് ഒരു പുതിയ അനുഭവമായിരിക്കും.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ മിഥുന്‍ മാനുവല്‍ തോമസിന്റെ ആദ്യ സംവിധാന സംരംഭമാണ് ആട് ഒരു ഭീകര ജീവിയാണ്. ഷാന്‍ റഹ്മാന്റെ സംഗീതം. വിജയ് ബാബുവും സാന്ദ്ര തോമസുമാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications











