'സത്യം എന്നും വിചിത്രമാണ്'! ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായി ജയസൂര്യയുടെ അന്വേഷണം ട്രെയിലര്‍
'സത്യം എന്നും വിചിത്രമാണ്' എന്ന ടാഗ് ലൈനോടെ ജയസൂര്യയുടെ 'അന്വേഷണം' വരികയാണ്. ലില്ലി എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. ഒരു ആശുപത്രിയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥാ സന്ദര്‍ഭങ്ങള്‍. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ അന്വേഷണത്തിന്റ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു.

ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായാണ് ജയസൂര്യ ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ഇറങ്ങിയിരിക്കുന്നത്. ജയസൂര്യയ്‌ക്കൊപ്പം ലാല്‍, വിജയ് ബാബു, ലെന, ശ്രുതി രാമചന്ദ്രന്‍, ലിയോണ ലിഷോയ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫ്രാന്‍സിസ് തോമസിന്റെ തിരക്കഥയിലാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്.
സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ജേക്ക്‌സ് ബിജോയ് സംഗീതം ചെയ്തിരിക്കുന്നു. ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മുകേഷ് മെഹ്ത്ത, എവി അനൂപ്, സിവി സാരഥി തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ജനുവരി 31നാണ് അന്വേഷണം തിയ്യേറ്ററുകളിലേക്ക് എത്തുക. തൃശ്ശുര്‍ പൂരം എന്ന ചിത്രമാണ് ജയസൂര്യയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്.


Click it and Unblock the Notifications