'അപ്പോസ്തലന്‍'; ഈശ്വരന്റെ മറ്റൊരു പ്രതിരൂപം! പുതിയ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ച് ജയസൂര്യ

By Midhun Raj

ജയസൂര്യ നായകനാവുന്ന പുതിയ ചിത്രം അപ്പോസ്തലന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ കെഎസ് ബാവ സംവിധാനം ചെയ്യുന്ന സിനിമ വേറിട്ടൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് മലയാളത്തിലെ ശ്രദ്ധേയ താരങ്ങള്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്. കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ, ആസിഫ് അലി, മഞ്ജു വാര്യര്‍, മംമ്താ മോഹന്‍ദാസ്, ഹണി റോസ്, മിയ തുടങ്ങിയവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടു.

jayasurya

അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമ കൊച്ചി, മൊറോക്കോ, സിറിയ, ഇറ്റലി തുടങ്ങിയവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്. യഥാര്‍ത്ഥ സംഭവകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ ഒരുക്കുന്നത്. അഡ്വഞ്ചര്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന്റെ കഥ കെഎസ് ബാവ,അന്‍വര്‍ ഹുസൈന്‍ തുടങ്ങിയവരുടെതാണ്.

"ചില കഥാപാത്രങ്ങളെ അറിഞ്ഞ് കഴിഞ്ഞാല്‍ ആ വ്യക്തിയായി മാറാനുള്ള കാത്തിരിപ്പ്, അത് പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത ഒരു അനുഭവമാണ്. നവാഗത സംവിധായകന്‍ ബാവയും, നിര്‍മ്മാതാവ് അരുണ്‍ നാരായണനും ഈ കഥയും കഥാപാത്രവും പറഞ്ഞു കഴിഞ്ഞപ്പോള്‍, ദൈവത്തോട് ഞാന്‍ നന്ദി പറയുകയായിരുന്നു, ഇത് എന്നിലേക്ക് എത്തിച്ചത്. ഈ അപ്പോസ്തലന്‍ ' ഈശ്വരന്റെ മറ്റൊരു പ്രതിരൂപമാണ്. സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു.

Read more about: jayasurya ജയസൂര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X