»   » ഷാജി പാപ്പന്റെ കളിയല്ല, ഇനി ക്യാപ്റ്റനായി ജയസൂര്യയുടെ കളി കാണാം! ക്യാപ്റ്റന്‍ വീഡിയോ സോംഗ് പുറത്ത്!!

ഷാജി പാപ്പന്റെ കളിയല്ല, ഇനി ക്യാപ്റ്റനായി ജയസൂര്യയുടെ കളി കാണാം! ക്യാപ്റ്റന്‍ വീഡിയോ സോംഗ് പുറത്ത്!!

Written By:
Subscribe to Filmibeat Malayalam

മലയാളത്തിലേക്കും ഒരു സ്‌പോര്‍സ് ഡ്രാമ സിനിമ വരാന്‍ പോവുകയാണ്. ജയസൂര്യയെ നായകനാക്കി പ്രജീഷ് സെന്‍ ആണ് തിരക്കഥയെഴുതി സിനിമ സംവിധാനം ചെയ്യുന്ന സിനിമയാണ് ക്യാപ്റ്റന്‍. ഈ ആഴ്ച റിലീസിനൊരുങ്ങുന്ന സിനിമയില്‍ നിന്നും ഏറ്റവും പുതിയ വീഡിയോ ഗാനം പുറത്ത് വന്നിരിക്കുകയാണ്.

മമ്മൂക്കയെ പൊക്കി പറയാന്‍ മോഹന്‍ലാലിനെ താഴ്ത്തി കെട്ടണം! ഇതെന്ത് പരിപാടിയാണ് ട്രോളന്മാരെ??


കേരള പോലീസ് ടീമിന്റെ ജേഴ്‌സിയില്‍ നിന്നും ഇന്ത്യന്‍ നാഷണല്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്ന വിപി സത്യന്റെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയാണ് ക്യാപ്റ്റന്‍. ചിത്രത്തില്‍ വിപി സത്യനായി ജയസൂര്യയും സത്യന്റെ ഭാര്യ അനിതയെ അവതരിപ്പിക്കുന്നത് അനു സിത്താരയുമാണ്. ഇരുവരു തമ്മിലുളള പ്രണയമാണ് പാട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


ക്യാപ്റ്റന്‍

മലയാളികള്‍ ഇന്ന് വരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി ഒരു സ്‌പോര്‍ഡ് ഡ്രാമചിത്രം ഈ വെള്ളിയാഴ്ച തിയറ്ററുകളിലേക്ക് എത്തുകയാണ്. ക്യാപ്റ്റന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ വലിയ പ്രതീക്ഷകളോടെയാണ് തിയറ്ററുകളിലേക്ക് എത്തുന്നത്.


പാട്ട് പുറത്ത്

സിനിമയിലെ താരങ്ങളുടെ കഥാപാത്രങ്ങളെ വെളിപ്പെടുത്തി ടീസറുകള്‍ വന്നിരുന്നു. പിന്നാലെ സിനിമയില്‍ നിന്നും വീഡിയോ സോംഗ് റിലീസ് ചെയ്തിരിക്കുകയാണ്. ജയസൂര്യയും അനു സിത്താരയും ചേര്‍ന്നുള്ള പ്രണയരംഗങ്ങളാണ് പാട്ടിലുള്ളത്.


സത്യന്റെ ജീവിതകഥ

കേരള പോലീസ് ടീമില്‍ നിന്നും ഇന്ത്യന്‍ നാഷണല്‍ ഫുട്‌ബോള്‍ കളിച്ച താരമായിരുന്നു വിപി സത്യന്‍. വെറും കളിക്കാരനല്ല ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്ന സത്യന്റെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയാണ് ക്യാപ്റ്റന്‍.


കേന്ദ്ര കഥാപാത്രങ്ങള്‍

ജയസൂര്യയ്ക്കും അനു സിത്താരയ്ക്കുമൊപ്പം സിദ്ദിഖ്, രഞ്ജി പണിക്കര്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ് എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ് വില്‍ എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ ടി.ല്‍ ജോര്‍ജ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.


ഫുഡ് ബോള്‍

കേരളത്തിലും ഫുഡ് ബോളിന് വലിയ ആരാധകരാണുള്ളത്. അതിനാല്‍ തന്നെ ക്യാപ്റ്റന്‍ മുന്‍നിര്‍ത്തുന്നതും അത് തന്നെയായിരിക്കും. ഇതോടെ സിനിമ ഹിറ്റാവുമെന്ന കാര്യത്തില്‍ സംശയമില്ല.

English summary
Jayasurya's Captain video song out!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam