For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാജി പാപ്പനു ശേഷം മാസ് അവതാരമായി ജയസൂര്യ! റൗണ്ട് ജയന്‍റെ ആഘോഷ വരവ് ഉടന്‍! കാണൂ

  |

  ജയസൂര്യ നായകനായ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്. അഭിനയ സാധ്യതയുളള കഥാപാത്രങ്ങള്‍ക്കൊപ്പം മാസ് ഹീറോ പരിവേഷമുളള റോളുകളും ജയസൂര്യയുടെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. ആട് സീരിസ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ സിനിമകളിലൊന്നായിരുന്നു.

  ഗാനരംഗത്ത് ഒരു കിലോമീറ്റര്‍ വരെ നടക്കുന്ന നയന്‍താര! നടിയെ ട്രോളി സോഷ്യല്‍ മീഡിയ! കാണൂ

  ആടിന്റെ വരവോടു കൂടിയാണ് ഷാജി പാപ്പന്‍ എന്ന ജയസൂര്യയുടെ കഥാപാത്രം കേരളത്തില്‍ തരംഗമായി മാറിയിരുന്നത്. ഷാജി പാപ്പനെയും പിളളരെയും കേരളത്തിലെ യുവാക്കള്‍ എല്ലാ തന്നെ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഷാജി പാപ്പനു പിന്നാലെ മറ്റൊരു മാസ് കഥാപാത്രം കൂടി ജയസൂര്യയുടെതായി വരികയാണ്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ പ്രഖ്യാപനം ഉണ്ടായത്.

  തൃശ്ശൂര്‍ പൂരം എന്ന സിനിമ

  തൃശ്ശൂര്‍ പൂരം എന്ന സിനിമ

  ജയസൂര്യയുടെതായി കഴിഞ്ഞ ദിവസം പ്രഖാപിച്ച സിനിമയായിരുന്നു തൃശ്ശൂര്‍ പൂരം. പൂരത്തിന്റെ ആരവങ്ങള്‍ക്കിടെയാണ് സിനിമയുടെ പ്രഖ്യാപനവുമായി അണിയറക്കാര്‍ എത്തിയിരുന്നത്. ജയസൂര്യയുടെ ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ഒരു സര്‍പ്രൈസ് നല്‍കികൊണ്ടായിരുന്നു അണിയറ പ്രവര്‍ത്തകര്‍ കടന്നുവന്നിരുന്നത്. തൃശ്ശൂര്‍ പൂരത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും അണിയറക്കാര്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

  റൗണ്ട് ജയന്‍

  റൗണ്ട് ജയന്‍

  സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജയസൂര്യയുടെ കഥാപാത്രത്തെ സംബന്ധിച്ച പുതിയ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. റൗണ്ട് ജയന്‍ എന്നാണ് സിനിമയിലെ കഥാപാത്രത്തിന്റെ പേര് എന്നാണറിയുന്നത്. ഷാജി പാപ്പനെ പോലെ ഒരു മാസ് ഹീറോ പരിവേഷമുളള റോളായിരിക്കും സിനിമയിലേതെന്നും അറിയുന്നു. ജയസൂര്യ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുളള ഒരു റോള്‍ തന്നെയായിരിക്കും സിനിമയിലേതെന്നും അറിയുന്നു.

  വിജയ് ബാബുവിന്റെ നിര്‍മ്മാണം

  വിജയ് ബാബുവിന്റെ നിര്‍മ്മാണം

  ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ജയസൂര്യയുടെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ആട് 2വിന്റെ വലിയ വിജയത്തിന് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടുമെത്തുന്നത്. ജയസൂര്യയെ നായകനാക്കി പ്രൊഡക്ഷന്‍ ബാനര്‍ നിര്‍മ്മിക്കുന്ന നാലാമത്തെ സിനിമ കൂടിയാണ് തൃശ്ശൂര്‍ പൂരം. ആടിന്റെ ആദ്യ ഭാഗം പരാജയപ്പെട്ടെങ്കിലും ഫിലിപ്പ്സ് ആന്‍ഡ് മങ്കിപ്പെന്‍, ആട് 2 എന്നീ സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ വിജയം നേടിയിരുന്നു.

  സംഗീത സംവിധായകന്‍ രതീഷ് വേഗ

  സംഗീത സംവിധായകന്‍ രതീഷ് വേഗ

  സംഗീത സംവിധായകന്‍ രതീഷ് വേഗ തൃശ്ശൂര്‍ പൂരത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു. തൃശ്ശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട തൃശ്ശൂര്‍ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രം ഒക്ടോബറില്‍ തിയ്യേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

  വെളളം എന്ന സിനിമയിലും

  വെളളം എന്ന സിനിമയിലും

  നിലവില്‍ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് ജയസൂര്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സംയുക്ത മേനോന്‍ മുഖ്യ വേഷത്തില്‍ അഭിനയിച്ച ലില്ലിയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശോഭ് വിജയന്‍. അതേസമയം ക്യാപ്റ്റനു ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന വെളളം എന്ന സിനിമയിലും ജയസൂര്യ തന്നെയാണ് നായകവേഷത്തിലെത്തുന്നത്.

  ബോക്‌സോഫീസില്‍ ലൂസിഫറിന്റെ വിജയക്കുതിപ്പ് തുടരുന്നു! സിനിമ റെക്കോര്‍ഡ് തുകയ്ക്ക് ആമസോണിന്

  ഏട്ടനും വേണ്ടേ ഇങ്ങനത്തെ ഒരു മോളേ? ആരാധകന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി വൈറല്‍! കാണൂ

  English summary
  jayasurya's character in thrissur pooram movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X