»   » ഷാജി പാപ്പന്റെ തരംഗം തീരുന്നതിന് മുമ്പ് വിപി സത്യന്‍ വരുന്നു! ക്യാപ്റ്റന്‍ ക്യാരക്ടര്‍ ടീസര്‍ ഹിറ്റ്

ഷാജി പാപ്പന്റെ തരംഗം തീരുന്നതിന് മുമ്പ് വിപി സത്യന്‍ വരുന്നു! ക്യാപ്റ്റന്‍ ക്യാരക്ടര്‍ ടീസര്‍ ഹിറ്റ്

Posted By:
Subscribe to Filmibeat Malayalam
ഷാജി പാപ്പാൻ ഇനി ഫുട്ബോൾ ക്യാപ്റ്റൻ ആയി വരുന്നു

ഷാജി പാപ്പനായി കേരളക്കരയില്‍ തരംഗമായതിന് ശേഷം നടന്‍ ജയസൂര്യ വീണ്ടും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായിരിക്കുകയാണ്. ക്യാപ്റ്റന്‍ എന്ന സിനിമയിലെ ജയസൂര്യയുടെ ക്യാരക്ടര്‍ ടീസറാണ് ഇന്നലെ പുറത്ത് വിട്ടത്. ഫുട്‌ബോള്‍ ആരാധകരുടെ ഇഷ്ട കളിക്കാരനായിരുന്ന വിപി സത്യന്റെ ജീവിത കഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയാണ് ക്യാപ്റ്റന്‍.

മമ്മൂട്ടിയുടെ പരോളിന്റെ പോസ്റ്റര്‍ ലീക്കായി! പുറത്ത് വിട്ടത് നടന്‍ സിദ്ദിഖ്.. എല്ലാം അറിഞ്ഞോണ്ടാണോ?

പ്രജീഷ് സെന്‍ ആണ് തിരക്കഥയെഴുതി സിനിമ സംവിധാനം ചെയ്യുന്നത്. വിപി സത്യന്‍ എന്ന കഥാപാത്രത്തെ തന്നെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. അനു സിത്താരയാണ് ജയസൂര്യയുടെ നായികയാവുന്നത്. പുറത്ത് വന്ന ഉടനെ ടീസര്‍ ഹിറ്റായിരിക്കുകയാണ്. ജയസൂര്യയുടെ മറ്റൊരു മുഖം അതില്‍ നിന്നും കാണാമായിരുന്നു.

ക്യാപ്റ്റന്‍

ഒരു സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമായി നിര്‍മ്മിക്കുന്ന സിനിമയാണ് ക്യാപ്റ്റന്‍. കേരള പോലീസ് ടീമിന്റെ ജേഴ്‌സിയില്‍ നിന്നും ഇന്ത്യന്‍ നാഷണല്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്ന വിപി സത്യന്റെ ജീവിത കഥയാണ് സിനിമയിലൂടെ പറയുന്നത്. ജയസൂര്യ നായകനായ സിനിമയില്‍ നിന്നും താരത്തിന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്ത് വിട്ടിരി്ക്കുകയാണ്.

സത്യനായുള്ള രൂപമാറ്റം


ഫുട്‌ബോളി കളിക്കിടെ നിര്‍ണായകമായ ഒരു നിമിഷത്തില്‍ സത്യന്റെ മുഖത്ത് വരുന്ന ഭാവവ്യത്യസങ്ങളാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. സത്യനായി ജയസൂര്യയുടെ രൂപമാറ്റവും അതില്‍ പ്രകടമാണ്.

പ്രധാന കഥാപാത്രങ്ങള്‍

ജയസൂര്യയുടെ നായികയാവുന്നത് അനു സിത്താരയാണ്. ഒപ്പം സിദ്ദിഖ്, രഞ്ജി പണിക്കര്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗുഡ് വില്‍ എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ ടി.ല്‍ ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

സ്‌പോര്‍സ് സിനിമ

മലയാളത്തില്‍ ഇതുവരെയും ഒരു സ്‌പോര്‍സ് സിനിമ ഇറങ്ങിയിട്ടില്ല. എന്നാല്‍ ആ ഒരു കുറവ് നികത്താന്‍ ക്യാപ്റ്റന് കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരും.

ഷാജി പാപ്പന്‍ ഹിറ്റ്


ആട് 2 വിലൂടെ വീണ്ടും ജയസൂര്യ ഷാജി പാപ്പനായി ആളുകളുടെ ഹൃദയം കൈയടക്കിയിരുന്നു. ജയസൂര്യയ്ക്ക് വലിയ ആരാധക നിരയാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ഇനി ക്യാപ്റ്റനിലൂടെ താരം മറ്റൊരു തരംഗമാവുമെന്നതില്‍ വലിയ സംശയമില്ല.

English summary
Jayasurya's character teaser out from Captain

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X