അച്ഛന് ചീത്തപ്പേര് ഉണ്ടാക്കുമോ, ജയസൂര്യയുടെ മകളുടെ തകര്‍പ്പന്‍ ഡാന്‍സ് വീഡിയോ തരംഗമാവുന്നു

ഈ ലോക്ക് ഡൗണ്‍ കാലം സിനിമാ താരങ്ങള്‍ പലതരത്തിലാണ് ഉപകാരപ്പെടുത്തിയിരിയ്ക്കുന്നത്. ചിലര്‍ തിരക്കുകള്‍ കാരണം തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാതെ പോയത് പലതും സമയമെടുത്ത്, ആസ്വദിച്ച് ആസ്വദിച്ച് ചെയ്യുന്നു. മറ്റു ചിലര്‍ സിനിമകള്‍ കണ്ട് കണ്ട് പഠിക്കുന്നു. വേറെ കുറേ പേര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയും തങ്ങളുടെ വിനോദങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യുന്നു.

അക്കൂട്ടത്തിലാണ് നടന്‍ ജയസൂര്യയും. ഈ ലോക്ക്ഡൗണ്‍ കാലത്ത് ജയസൂര്യ ഇന്‍സ്റ്റഗ്രാമില്‍ വളരെ അധികം സജീവമായി. തന്റെ വിശേഷങ്ങളും കുടുംബത്തിലെ സന്തോഷങ്ങളും ജയസൂര്യ ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ആരാധകരുമായി പങ്കുവയ്ക്കുന്നു. അങ്ങനെ ഏറ്റവും ഒടുവില്‍ പങ്കുവച്ചിരിയ്ക്കുന്നത് മകള്‍ വേദ ജയസൂര്യയുടെ ഒരു തകര്‍പ്പന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് ആണ്.

jayasuryaanddaughter


മുംബൈ കേന്ദ്രീകരിച്ച് നടത്തുന്ന നാച്ച് എന്ന ഓണ്‍ലൈന്‍ ഡാന്‍സ് ക്ലാസിന്റെ വീഡിയോകളില്‍ വേദയ്ക്ക് ഇഷ്ടപ്പെട്ട ഒരു പ്രകടനാണ് താരപുത്രി അനുകരിച്ചിരിക്കുന്നത്. സ്റ്റെപ്പുകള്‍ക്കൊപ്പം ലിപ്പ് മൂവ് മെന്റ് ശ്രദ്ധിക്കാനും വേദ ജയസൂര്യ മറന്നിട്ടില്ല. സാനിയ അയ്യപ്പന്‍, ഗോവിന്ദ് പദ്മസൂര്യ, അമല പോള്‍, രഞ്ജിത്ത് ശങ്കര്‍, രചന നാരായണന്‍ കുട്ടി, രതീഷ് വേഗ തുടങ്ങിയ പ്രമുഖരെല്ലാം വേദയുടെ ഡാന്‍സിനെ പ്രശംസിച്ച് എത്തിയിട്ടുണ്ട്.

സിനിമയില്‍ ഗാനരംഗം വരുമ്പോള്‍ രണ്ട് മൂന്ന് സ്‌റ്റെപ്പിട്ട് തടി തപ്പുന്ന അച്ഛന് വെല്ലുവിളിയാവുമോ ഈ മകളുടെ വളര്‍ച്ച എന്നാണ് ചില ആരാധകരുടെ ചോദ്യം. അതേ സമയം തനിക്ക് പറ്റാത്തത് മക്കള്‍ ചെയ്ത് കാണുമ്പോഴുള്ള സന്തോഷമാണ് നടനുള്ളത്. വേദയും സിനിമയില്‍ വരുമോ എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. താരപുത്രിമാരൊക്കെ പാരമ്പര്യം തുടരുന്ന സിനിമാ ലോകത്ത് ജയസൂര്യയുടെ മകള്‍ക്ക് വലിയൊരു ഭാവിയുണ്ടെന്ന് ആരാധകര്‍ കണ്ടു കഴിഞ്ഞു.

മകന്‍ അദ്വയ്ത് വീഡിയോ എഡിറ്റിങിലും മറ്റും കഴിവ് തെളിയിച്ചിരുന്നു. മകന്‍ എഡിറ്റ് ചെയ്ത വീഡിയോ മുന്‍പൊരിക്കല്‍ ജയസൂര്യ തന്നെ ആരാധകരുമായി പങ്കുവച്ചതുമാണ്. ജയസൂര്യ നായകനായി അഭിനയിച്ച ചില സിനിമകളില്‍ നടന്റെ ബാല്യകാലം അഭിനയിച്ചുകൊണ്ട് അദ്വയ്ദ് സിനിമയിലും എത്തി. ഭാര്യ സരിത ജയസൂര്യ ചിത്രങ്ങള്‍ക്ക് വേണ്ടി വസ്ത്രാലങ്കാരവും നിര്‍വ്വഹിച്ചിട്ടുണ്ട്.

Recommended Video

Dev Mohan Exclusive Interview | Sufiyum Sujatayum | Filmibeat Malayalam

വേദ ജയസൂര്യയുടെ വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X