»   » അത് കണ്ടപ്പോള്‍ സന്തോഷമല്ല വിഷമമാണ് തോന്നിയത്, അത് ചെയ്യരുത്! ആരാധകരോട് ജയസൂര്യ!

അത് കണ്ടപ്പോള്‍ സന്തോഷമല്ല വിഷമമാണ് തോന്നിയത്, അത് ചെയ്യരുത്! ആരാധകരോട് ജയസൂര്യ!

Posted By:
Subscribe to Filmibeat Malayalam

ഷാജി പാപ്പന്റെ രണ്ടാം വരവില്‍ പ്രേക്ഷകര്‍ രണ്ട് കൈയും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്. പരാജയ ചിത്രത്തിന് രണ്ടാം ഭാഗം ഇറക്കാന്‍ കാണിച്ച ധൈര്യത്തെ പ്രേക്ഷകര്‍ അംഗീകരിച്ചപ്പോള്‍ ജയസൂര്യയ്ക്ക് ലഭിച്ചത് കരിയറിലെ മറ്റൊരു ഹിറ്റ് ചിത്രം.

കസബ വിവാദം: പാര്‍വ്വതിയോട് ബോബി സഞ്ജയ്ക്ക് പറയാനുള്ളത് ഇതാണ്, 'വിയോജിക്കുന്നു'!

2017: ഇന്ത്യന്‍ സിനിമയിലെ മികച്ച പത്ത് സിനിമകള്‍, മലയാള സാന്നിദ്ധ്യമായി മമ്മൂട്ടി ചിത്രവും!

ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച് ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ജയസൂര്യ ഫേസ്ബുക്ക് ലൈവിലും എത്തി. ലൈവില്‍ ചിത്രത്തേക്കുറിച്ചും അണിയറ പ്രവര്‍ത്തകരേക്കുറിച്ചും പറഞ്ഞതിനൊപ്പം ആരാധകരോട് ഒരഭ്യര്‍ത്ഥനയും ജയസൂര്യ നടത്തി. നടന്‍ വിജയ് സമാനമായ അഭ്യര്‍ത്ഥന തന്റെ ആരാധകരോട് നടത്തിയിരുന്നു.

അത് ചെയ്യരുത്

ഷാജി പാപ്പന്റെ രണ്ടാവരവില്‍ ഉജ്ജ്വല സ്വീകരണമായിരുന്നു ആരാധകര്‍ ഒരിക്കിയത്. ഷാജി പാപ്പന്റെ കട്ടൗട്ടില്‍ പാലഭിഷേകവും ഉണ്ടായിരുന്നു. 'പാലഭിഷേകം ചെയ്യുന്നത് കണ്ടു. എന്നോടുള്ള സ്‌നേഹം കൊണ്ടാണെന്ന് അറിയാം. അത് കണ്ടപ്പോള്‍ സന്തോഷമല്ല വിഷമമാണ് തോന്നിത്'. ഫേസ്ബുക്ക് ലൈവില്‍ ജയസൂര്യ പറഞ്ഞു.

വിജയ് പറഞ്ഞതും ഇത് തന്നെ

മെര്‍സല്‍ സിനിമയുടെ റിലീസ് സമയത്ത് വിജയ് തന്റെ ആരാധകരോട് ഇതേ കാര്യം അഭ്യര്‍ത്ഥിച്ചിരുന്നു. 'എന്റെ സിനിമ റിലീസ് ചെയ്യുന്ന സമയത്ത് പാലഭിഷേകമൊന്നും വേണ്ട എന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. പക്ഷെ ഇപ്പോഴും എന്റെ ആരാധകര്‍ അത് ചെയ്യുന്നുണ്ട്. പാലഭിഷേകം വേണ്ടാ', വിജയ് തന്റെ ആരാധകരോട് പറഞ്ഞു.

ആദ്യത്തെ താരം

മലയാളത്തില്‍ നിന്നും ആദ്യമായാണ് ഒരു താരം ഇത്തരത്തില്‍ തന്റെ ആരാധകരോട് ആവശ്യപ്പെടുന്നത്. മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും കട്ടൗട്ടുകളില്‍ മുന്‍പ് പാലഭിഷേകങ്ങള്‍ ഉണ്ടായിട്ടുണ്ട്. താരാരാധന ഏറ്റവും ശക്തമായ തമിഴില്‍ ഇത് പതിവ് കാഴ്ചയാണ്.

ആട് 2 വിജയിച്ചതിന് എല്ലാവര്‍ക്കും നന്ദി

ആട് 2വിന്റെ വിജയത്തില്‍ എല്ലാവരോടും നന്ദി പറയാനാണ് ജയസൂര്യ ലൈവിലെത്തിയത്. 'ആട് 2 ഒരു മാസ് എന്റര്‍ടെയിനറാണെന്നും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടുവെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. അതിലെ കഥാപാത്രങ്ങളെ വീണ്ടും സ്വീകരിച്ചതിന് നന്ദി. എന്റെ മകനും ആട് 2 ഇഷ്ടപ്പെട്ടു,' ജയസൂര്യ പറഞ്ഞു.

വലിയൊരു ചങ്കൂറ്റം

'ആട് 2 വെല്ലുവിളി നിറഞ്ഞതായിരുന്നു. ആട് ആദ്യ ഭാഗം പരാജയപ്പെട്ടിട്ടും അതിന്റെ രണ്ടാം ഭാഗവുമായി വരുന്നത് വലിയൊരു ചങ്കൂറ്റമാണ്. ആ ചങ്കൂറ്റം ഏറ്റെടുത്തത് വിജയ് ബാബുവാണ്. ആദ്യഭാഗത്തേക്കാള്‍ ശക്തമായ തിരക്കഥ എഴുതാന്‍ മിഥുന്‍ മാനുവല്‍ കാണിച്ച ചങ്കൂറ്റം. അതൊക്കെ തന്നായമ് ഈ സിനിമയുടെ നട്ടെല്ല്,' ജയസൂര്യ പറയുന്നു.

English summary
Jayasurya's Facebook live Aadu 2 success.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X