»   » വടിയുമായി ചെന്നയാള്‍ കുടച്ചോട്ടില്‍ മകളെ കണ്ട് വടിയായി എന്ന് ജയസൂര്യ

വടിയുമായി ചെന്നയാള്‍ കുടച്ചോട്ടില്‍ മകളെ കണ്ട് വടിയായി എന്ന് ജയസൂര്യ

By: Rohini
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസം മറൈന്‍ ഡ്രൈവില്‍ ഒന്നിച്ചിരുന്ന യുവതി - യുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ ചൂരലുകൊണ്ടടിച്ചോടിച്ചിരുന്നു. പോലീസുകാര്‍ നോക്കി നില്‍ക്കെ ഉണ്ടായ ആക്രമണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധങ്ങളുയര്‍ന്നു.

സദാചാര ഗുണ്ടായിസത്തിനെതിരെ ഇന്നലെ (മാര്‍ച്ച് 9) വൈകിട്ട് മറൈന്‍ ഡ്രൈവില്‍ വീണ്ടും കിസ്സ് ഓഫ് ലവ്വ് സമരം അരങ്ങേറുകയും ചെയ്തു. ഇപ്പോള്‍ ഇതിനെ പരിഹസിച്ച് ഫേസ്ബുക്കലൂടെ രംഗത്തെത്തിയിരിയ്ക്കുകയാണ് നടന്‍ ജയസര്യ.

jayasurya

'വടിയുമായി ചെ'ന്നയാള്‍' കുട ചോട്ടില്‍ മകളെ കണ്ട് വടിയായി!' എന്നാണ് ജയസൂര്യ തന്റെ ഫേസ്ബുക്കില്‍ എഴുതിയിരിയ്ക്കുന്നത്. മണിക്കൂറുകള്‍ക്ക് മുന്‍പ് പോസ്റ്റ് ചെയ്ത ഈ രണ്ട് വരി ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലാകുകയാണ്. രണ്ട് കൂട്ടരെയും അനുകൂലിച്ചും പ്രതികൂലിച്ചും ആളുകളെത്തുന്നു.

English summary
Jayasurya's facebook post about Shiv Sena attack
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam