»   » ജയസൂര്യയുടെ മനം മയക്കിയ കുഞ്ഞു ശിവഗംഗയുടെ പാട്ട് നേടികൊടുത്തത് വലിയൊരു ഭാഗ്യം! അതും ഇങ്ങനെ!!

ജയസൂര്യയുടെ മനം മയക്കിയ കുഞ്ഞു ശിവഗംഗയുടെ പാട്ട് നേടികൊടുത്തത് വലിയൊരു ഭാഗ്യം! അതും ഇങ്ങനെ!!

Posted By: Teresa John
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയുടെ വരവ് പലരുടെയും ജീവിതത്തില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ഉള്ളില്‍ ഉറങ്ങി കിടക്കുന്ന കഴിവുകള്‍ ഫേസ്ബുക്കിലൂടെ പുറത്ത് വന്ന പലരുടെയും ജീവിതം മാറി മറിയുന്നത് പലപ്പോഴും നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും നടന്‍ ജയസൂര്യ മിടുക്കിയായ ഒരു ഗായികയെ മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുകയാണ്.

മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും നായികയായിരുന്നു! എന്നാല്‍ അവരോട് സംസാരിക്കാറില്ലെന്ന് നടി ഗീത!

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു കൊച്ചു പെണ്‍കുട്ടി പാട്ട് പാടുന്ന വീഡിയോ വൈറലായിരുന്നു. വീഡിയോ കണ്ട ജയസൂര്യ ഈ മോളെ കുറിച്ച് അറിയുന്നവര്‍ ഒന്ന് ഷെയര്‍ ചെയ്യണമെന്ന് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. അത്രയധികം ഗംഭീരമാണ് മോളുടെ പാട്ടെന്നും താരം പറഞ്ഞിരുന്നു. ഒടുവില്‍ ജയസൂര്യ ആ കുഞ്ഞു കലാകാരിയെ കണ്ടെത്തിയിരിക്കുകയാണ്.

jayasurya

ശിവഗംഗ എന്ന് പേരുള്ള കുട്ടിയായിരുന്നു മാനത്തെ മാരി കുറമ്പേ എന്ന തുടങ്ങുന്ന ഗാനം ആലപിച്ച് ജയസൂര്യയുടെ മനസ് കീഴടക്കിയിരുന്നത്. ഒടുവില്‍ ശിവഗംഗയെ കണ്ടെത്തിയ താരം അവള്‍ക്ക് സിനിമയിലേക്ക് അവസരം ഒരുക്കി കൊടുത്തിരിക്കുകയാണ്. ജയസൂര്യയുടെ ഗബ്രി എന്ന അടുത്ത സിനിമയിലെ പാട്ട് പാടാനും അതിനൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരവുമാണ് കൊടുത്തിരിക്കുന്നത്.

ഭാവനയുടെ വിവാഹ തീയതി തീരുമാനിച്ചു! വിവാഹശേഷം ഭാവന സിനിമയില്‍ തന്നെ തുടരുമോ? നടി പറയുന്നതിങ്ങനെ!!!

ഫേസ്ബുക്കിലൂടെ ശിവഗംഗയെ മടിയിലിരുത്തിയ ചിത്രമടക്കം തന്റെ സന്തോഷം ജയസൂര്യ പങ്കുവെച്ചിരിക്കുകയാണ്. സന്തോഷത്തോടെ ഒരു കാര്യം അറിയിക്കട്ടെ.. ഇന്നലെ എഫിയില്‍ കണ്ട 'ശിവഗംഗ' എന്ന മോളാണ്. രാജേഷ് ജോര്‍ജ്ജ് കുളങ്ങര നിര്‍മ്മിക്കുന്ന നവാഗത സംവിധായകനായ സാംജി ആന്റണി സംവിധാനം ചെയ്യുന്ന, ഞാന്‍ നായകനായി എത്തുന്ന 'ഗബ്രി? എന്ന ചിത്രത്തിലെ ഗായിക... (ഒപ്പം ഒരു പ്രധാന കഥാപാത്രം ചെയ്യുന്നതും ശിവഗംഗ തന്നെ.) മോള്‍ടെ വിവരങ്ങള്‍ തന്ന എല്ലാ നല്ല മനസ്സുകള്‍ക്കും എന്റെ നന്ദി. കൂടാതെ ആ വീഡിയോ എടുത്ത ചങ്ങാതിയ്ക്കും. എന്നുമാണ് ജയസൂര്യ ഫേസ്ബുക്കിലൂടെ പറയുന്നത്.

English summary
Jayasurya's Facebook post

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam