»   » ആ കുടുംബത്തിന്റെ കൂട്ട നിലവിളി ചെവിയിലുണ്ട്! സ്വകാര്യ ബസ്സിന്റെ അമിത വേഗതക്കെതിരെ ജയസൂര്യ!!!

ആ കുടുംബത്തിന്റെ കൂട്ട നിലവിളി ചെവിയിലുണ്ട്! സ്വകാര്യ ബസ്സിന്റെ അമിത വേഗതക്കെതിരെ ജയസൂര്യ!!!

By: Teresa John
Subscribe to Filmibeat Malayalam

കേരളത്തിലെ റോഡിലിറങ്ങിയാല്‍ തിരിച്ച് വീട്ടിലെത്താന്‍ പറ്റുമോ എന്ന കാര്യത്തില്‍ ആശങ്കയാണ്. സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലില്‍ ജീവന്‍ പൊലിഞ്ഞവരുടെ കണക്ക് വളരെ വലുതുമാണ്. എന്നിട്ടും ബസ്സുകളുടെ അമിത വേഗതക്ക് ഒരു കുറവുമില്ല.അത്തരത്തില്‍ ബസ്സുകളുടെ മത്സരയോട്ടത്തിന് സാക്ഷിയായിരിക്കുകയാണ് നടന്‍ ജയസൂര്യ.

മലപ്പുറത്ത് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയിലാണ് ജയസൂര്യയ്ക്കും ബസ്സുകളുടെ മത്സരയോട്ടത്തിന് സാക്ഷി ആവേണ്ടി വന്നത്. കോഴിക്കോട്ട് റൂട്ടിലോടുന്ന നാലകത്ത് എന്ന ബസാണ് അപകടകരമായ രീതിയില്‍ പാഞ്ഞു പോയത്. ഫേസ്ബുക്കിലുടെയാണ് ജയസൂര്യ ഇക്കാര്യം പുറത്തറിയിച്ചത്.

ജയസൂര്യയ്ക്കുണ്ടായ അനുഭവം

മലപ്പുറം കാക്കഞ്ചേരിയില്‍ നിന്നും പുതിയ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് കാറില്‍ കോഴിക്കോട്ടേക്ക് മടങ്ങി വരികയായിരുന്നു ജയസൂര്യ. ഒരു സ്വകാര്യ ബസ് അമിത വേഗതയില്‍ പാഞ്ഞു വന്ന് താരത്തിന്റെ കാറിനെ മറി കടന്ന് പോവുകയായിരുന്നു.

എതിരെ വന്ന കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഒരു വളവില്‍ നിന്നുമാണ് അമിതവേഗതയില്‍ ബസ് നടന്റെ കാറിനെ മറികടന്ന് പോയത്. എന്നാല്‍ എതിരെ വന്ന കാറ് ബസിന്റെ അടിയില്‍ പോകേണ്ടതായിരുന്നു. ആ കാറിലുണ്ടായിരുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. മാത്രമല്ല അതിലുണ്ടായിരുന്നവരുടെ കൂട്ട നിലവിളി ഇപ്പോഴും എന്റെ ചെവിയിലുണ്ടെന്നും ജയസൂര്യ പറയുന്നു.

സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചില്‍

ചെമ്മാട്-കോഴിക്കോട് റൂട്ടിലോടുന്ന നാലകത്ത് എന്ന ബസാണ് അമിത വേഗതയിലെത്തി എതിരെ വന്ന കാറിനെ ഇടിച്ചു തെറിപ്പിക്കാന്‍ നോക്കിയത്.

ജീവിക്കാന്‍ വേണ്ടിയാവാം

എന്റെ ചേട്ടന്‍മാരെ നിങ്ങളും ജീവിക്കാന്‍ വേണ്ടിയാവാം ഇങ്ങനെ ഓടുന്നത്. എന്നാല്‍ അത് മറ്റൊരാളുടെ ജീവന്‍ എടുത്ത് കൊണ്ടാവരുതെന്നും ജയസൂര്യ പറയുന്നു.

ഫേസ്ബുക്കിലുടെ

ഫേസ്ബുക്കിലുടെയാണ് താരം ഇക്കാര്യം പുറത്തറിയിച്ചത്. തനിക്കുണ്ടായ അനുഭവം പറയുന്നതിനൊപ്പം ബസിന്റെ ഫോട്ടോയും താരം പങ്കുവെച്ചിരിക്കുകയാണ്.

English summary
Jayasurya's Facebook post got viral
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam