ആട് ഒരു ഭീകര ജീവിയാണ്, ജയസൂര്യയോ?
ജയസൂര്യ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേരാണ് 'ആട് ഒരു ഭീകര ജീവിയാണ്'. പിങ്കി എന്ന് പേരുള്ള ആട് നായികയായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഗെറ്റപ്പ് പുറത്തുവിട്ടു. വീരപ്പന്‍ സ്റ്റൈലില്‍ മീശവച്ച ഗെറ്റപ്പാണ് ചിത്രത്തില്‍ ജയസൂര്യയ്ക്ക്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
'ഓം ശാന്തി ഓശാന' എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയ മിഥുന്‍ മാനുവലിന്റെ കന്നിച്ചിത്രമാണ് ആട് ഒരു ഭീകര ജീവിയാണ് എന്നത്. ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത് മിഥുന്‍ തന്നെ.

ഒരു വടംവലി മത്സരത്തെ തുടര്‍ന്നുണ്ടാകുന്ന സംഭവത്തെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്. ഒരു റോഡ് മൂവിയായൊരുങ്ങുന്ന ചിത്രത്തിന്റെ മൂഡ് കോമഡിയാണെന്നും സംവിധായകന്‍ അറിയിച്ചു.
രണ്‍ജി പണിക്കര്‍, വിനായകന്‍, സൈജു കുറുപ്പ്, ചെമ്പന്‍ വിനോദ്, ഇന്ദ്രന്‍സ്, ഭഗത് മാനുവല്‍, വിജയ് ബാബു, സൃന്ദ അഷബ്, ഹണി റോസ്, സാന്ദ്ര തോമസ് തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ഒരു അതിഥി താരമായി സണ്ണിവെയിനും അഭിനയിക്കും. സണ്ണിയെ കൂടാതെ മൂന്ന് സര്‍െ്രെപസ് അതിഥികള്‍ വേറെയും ഉണ്ടാകുമത്രെ.


Click it and Unblock the Notifications











