»   » ഫ്രീക്കനായ മോഷ്ടാവിനെ കണ്ടോ, ജയസൂര്യയുടെ ഫുക്രിയുടെ ടീസര്‍ ശ്രദ്ധ നേടുന്നു!

ഫ്രീക്കനായ മോഷ്ടാവിനെ കണ്ടോ, ജയസൂര്യയുടെ ഫുക്രിയുടെ ടീസര്‍ ശ്രദ്ധ നേടുന്നു!

Posted By: Sanviya
Subscribe to Filmibeat Malayalam

കിങ് ലയറിന് ശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫുക്രി. ജയസൂര്യയാണ് ചിത്രത്തിലെ നായകന്‍. ഇത് ആദ്യമായാണ് ജയസൂര്യ സിദ്ദിഖ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ലക്കി എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുക. ഒരു വിചിത്ര സ്വഭാവമുള്ള കഥാപാത്രം കൂടിയാണ് ലക്കി.

ആത്മസംതൃപ്തിക്ക് വേണ്ടി മോഷണം നടത്തുകയും പിന്നീട് മോഷ്ടിച്ച സാധനങ്ങള്‍ തിരികെ നല്‍കുന്ന വിചിത്ര സ്വഭാവമുള്ള കഥാപാത്രമാണ് ലക്കി. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നു. ജയസൂര്യയുടെ ഫ്രീക്കന്‍ ലുക്കാണ് ടീസറിന്റെ ആകര്‍ഷണം. വീഡിയോ കാണൂ...

ലക്കി എന്ന കഥാപാത്രം

33 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. ജയസൂര്യ അവതരിപ്പിക്കുന്ന ലക്കി എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ് വീഡിയോയില്‍. വേറിട്ട ഒരു ലുക്കിലാണ് ചിത്രത്തില്‍ ജയസൂര്യ എത്തുന്നത്.

കോമഡി ത്രില്ലര്‍

ഒരു കോമഡി ത്രില്ലറായ ചിത്രത്തില്‍ ക്ലപ്‌ടോമാനിയ എന്ന രോഗം ബാധിച്ച ലക്കി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. സിദ്ദിഖാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.

നായിക

അനു സിത്താരയും പ്രയാഗ മാര്‍ട്ടിനുമാണ് ചിത്രത്തില്‍ നായിക വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

ലാലും പ്രധാന വേഷത്തില്‍

ചിത്രത്തില്‍ ലാലും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. കെഎപിഎസി ലളിത, മുകുന്ദന്‍, ജോണ്‍, സാജന്‍ പള്ളുന്തുരത്തി, അന്‍സാര്‍, കൃഷ്ണ പ്രഭ, ശ്രീലത, റീന, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

വീഡിയോ കാണൂ

ഫുക്രി വീഡിയോ കാണാം...

English summary
Jayasurya's Fukri Official Teaser.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam