»   » ക്രിസ്മസ് ആഘോഷിക്കാന്‍ ഫുക്രിയുമായി ജയസൂര്യ എത്തും

ക്രിസ്മസ് ആഘോഷിക്കാന്‍ ഫുക്രിയുമായി ജയസൂര്യ എത്തും

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിലെ സിദ്ദിഖ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഫുക്രി. ലാലും ജയസൂര്യയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. 1989 ല്‍ പുറത്തിറങ്ങിയ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തില്‍ തുടങ്ങിയ ലാല്‍- സിദ്ദിഖ് കൂട്ടുകെട്ടില്‍ റാംജിറാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, കാബൂളിവാല തുടങ്ങി ഹിറ്റുകളുടെ പരമ്പര തന്നെയുണ്ടായി. 1993 ല്‍ പുറത്തിറങ്ങിയ വിയറ്റ്‌നാം കോളനിയാണ് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അവസാന സിനിമ.

മമ്മൂട്ടി-നയന്‍താര ടീമിന്റെ ഭാസ്‌കര്‍ ദി റാസ്‌കലിന് ശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫുക്രി. ജോജു ജോര്‍ജ്, സാജന്‍ പള്ളുരുത്തി, പ്രയാഗ മാര്‍ട്ടിന്‍, അനു സിതാര എന്നിവരും ഈ മുഴുനീള ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ഫുക്രി ഫ്രീക്കാണ്

ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ കുടുതല്‍ കുട്ടികളും കുടൂംബ പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രമാണിത്. ലുക്ക് മാന്‍ അലിഫുക്രി എന്നാണ് ജയസൂര്യയുടെ കഥാപാത്രത്തിന്റെ പേര്. കഥാപാത്രത്തിന് വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറാകുന്ന ജയസൂര്യ വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ക്രിസ്മസ് ചിത്രം

നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഫുക്രി ഡിസംബര്‍ 23 ന് തിയേറ്ററുകളിലെത്തും. ജോമോന്റെ സുവിശേഷങ്ങള്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഇസ്ര തുടങ്ങിയവയാണ് ക്രിസ്മസിന് റിലീസാവുന്ന മറ്റു ചിത്രങ്ങള്‍.

നായികമാര്‍

അനുസിത്താരയും പ്രയാഗ മാര്‍ട്ടിനുമാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. മുഴുനീള കോമഡി ചിത്രം കൂടിയാണ് ഫുക്രി.

രസകരമായ സംഭവങ്ങള്‍

സാമ്പത്തിക നേട്ടത്തിന് വേണ്ടിയല്ലാതെ ആത്മസംതൃപ്തിക്ക് വേണ്ടി മോഷണം നടത്തുന്ന ക്ലെപ്‌റ്റോമാനിയാക് എന്ന വിചിത്ര മാനസികാവസ്ഥയിലുള്ള ആളാണ് ലക്കി. മോഷ്ടിക്കുന്ന സാധനം വൈകിയാണെഹ്കിലും ഉടമസ്ഥര്‍ക്ക് തിരികെ നല്‍കും. എഞ്ചിനീയറിങ്ങ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചയാളു കൂടിയാണ് ലക്കി. ലക്കിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങള്‍ രസകരമായി അവതരിപ്പിക്കുകയാണ് സംവിധായകന്‍.

English summary
Jayasurya starrer Fukri, directed by veteran film-maker Siddique is one of the most awaited projects of the recent times. The teaser of the film, which was out recently, has seemingly increased the expectations on the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X