നരേന്‍ മകള്‍ക്കൊപ്പം ചെസ് കളിച്ചു! നിനക്ക് ഇങ്ങനെ ചെക്ക് കിട്ടുന്നുണ്ടല്ലോയെന്ന് ചോദിച്ച് ജയസൂര്യ!

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളിലൊരാളാണ് നരേന്‍. അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കൂത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ഈ താരം തുടക്കം കുറിച്ചത്. എല്ലാതരത്തിലുമുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു.

തമിഴിലും മലയാളത്തിലുമൊക്കെയായി സജീവമാണ് താരം. വില്ലത്തരവും പ്രണയവുമൊക്കെയായി വ്യത്യസ്ത രൂപഭാവവുമായാണ് താരമെത്താറുള്ളത്. അടുത്തിടെ അഭിനയിച്ച കൈദിക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. കാര്‍ത്തിയാണ് തന്നെ ചിത്രത്തിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹവുമായി അത്രയും അടുത്ത സൗഹൃദമുണ്ടെന്നും താരം തുറന്നുപറഞ്ഞിരുന്നു.

മകള്‍ക്കൊപ്പം ചെസ് കളിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം നരേനെത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു ഇന്‍സ്റ്റഗ്രാം പോസ്റ്റ് തരംഗമായി മാറിയത്. നേരത്തെ മകളെ ആദ്യമായി സ്‌കൂളില്‍ അയച്ചതിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു താരമെത്തിയത്. വിജയ് യേശുദാസും ഭാര്യയും അന്ന് നരേനൊപ്പമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറലായി മാറിയിരുന്നു.

Narain

മകള്‍ തന്‍വിക്കൊപ്പം ചെസ് കളിക്കുന്ന നരേനെ കണ്ടപ്പോള്‍ ആദ്യം കമന്റുമായെത്തിയത് ജയസൂര്യയായിരുന്നു. ചെസ്സില്‍ ജീവിതത്തിലെന്ന പോലെ ഓരോ നീക്കവും എണ്ണപ്പെടുന്നു, ചെക്ക്‌മേറ്റാവുന്നത് വരെയെന്നായിരുന്നു താരം കുറിച്ചത്. ക്യാപ്ഷന്‍ പൊളിച്ചുവെന്നുള്ള കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. നന്നായെടാ, പണിയില്ലാതിരിക്കുമ്പോള്‍ ഇങ്ങനെ എങ്കിലും ചെക്ക് കിട്ടുമല്ലോ" എന്നാണ് ജയസൂര്യയുടെ കമന്‍റ്.

"സത്യം, ഇപ്പോള്‍ എങ്ങനെയെങ്കിലും ഒരു ചെക്ക് കിട്ടിയാല്‍ മതി" എന്ന രസകരമായ മറുപടിയായിരുന്നു നരേന്‍ നല്‍കിയത്. ഇരുവരുേടയും ആരാധകര്‍ കമന്‍റുകള്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. നൈസ് എന്ന കമന്റുമായി മുന്നയും എത്തിയിരുന്നു. ദൈകി പോലെയുള്ള സിനിമകള്‍ ഇനിയും ചെയ്യണമെന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്. താടിയുടെ സീക്രട്ടിനെക്കുറിച്ചായിരുന്നു മറ്റൊരാള്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്. ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയാണോ ഈ രൂപമെന്നായിരുന്നു ചോദ്യം.

Recommended Video

സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X