75കോടി ബഡ്ജറ്റില്‍ ജയസൂര്യയുടെ കത്തനാര്‍! നിര്‍മ്മാണം ഗോകുലം ഗോപാലന്‍
ജയസൂര്യയുടെതായി അടുത്തിടെ പ്രഖ്യാപിച്ച ബിഗ് ബഡ്ജറ്റ് ചിത്രമാണ് കത്തനാര്‍. നടന്റെ കരിയറിലെ എറ്റവും വലിയ ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുകയാണ് ഗോകുലം ഗോപാലന്‍. 75 കോടി ബഡ്ജറ്റില്‍ അദ്ദേഹത്തിന്റെ ശ്രീഗോകുലം മൂവിസാണ് സിനിമ നിര്‍മ്മിക്കുന്നത്. ഫിലിപ്പ്‌സ് ആന്‍ഡ് മങ്കിപ്പെന്‍ ഒരുക്കിയ റോജിന്‍ തോമസാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ആര്‍ രാമാനന്ദിന്റെതാണ്.

എഴുത്തുകാരന്റെ വര്‍ഷങ്ങളായുളള ഗവേഷണത്തില്‍ നിന്നുമാണ് തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. വലിയ ക്യാന്‍വാസില്‍ എടുക്കുന്ന കത്തനാര്‍ ത്രീഡി ഫോര്‍മാറ്റിലായിരിക്കും അണിയിച്ചൊരുക്കുക. ഇന്ത്യയില്‍ ആദ്യമായി വിര്‍ച്വല്‍ റിയാലിറ്റി പ്രൊഡക്ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ചിത്രം കൂടിയാണ് കത്തനാര്‍. ലയണ്‍ കിങ്, ജംഗിള്‍ ബുക്ക് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യയാണ് ഇത്.
ഫാന്റസി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം കൂടിയാകും കത്തനാര്‍. മുന്‍പ് കടമറ്റത്ത് കത്തനാര്‍ എന്ന പേരില്‍ ടെലിവിഷന്‍ സീരിയല്‍ പുറത്തിറങ്ങിയിരുന്നു. പ്രകാശ് പോള്‍ പ്രധാന വേഷത്തിലെത്തിയ ജനപ്രിയ പരമ്പര ടിഎസ് സജിയാണ് സംവിധാനം ചെയ്തത്. കൂടാതെ 1984 ല്‍ പ്രേംനസീര്‍ നായകനായ കടമറ്റത്തച്ചന്‍ എന്നൊരു ചിത്രവും പുറത്തിറങ്ങിയിരുന്നു. രണ്ട് ഭാഗങ്ങളിലായിട്ടാണ് ജയസൂര്യയുടെ കത്തനാര്‍ ഒരുങ്ങുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കത്തനാറിന് പുറമെ കൈനിറയെ ചിത്രങ്ങളാണ് ജയസൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. രാമസേതു, സത്യന്‍ ബയോപിക്ക്, ആട് 3, വെള്ളം തുടങ്ങിയവയെല്ലാം നടന്റെതായി വരാനിരിക്കുന്ന സിനിമകളാണ്. അന്വേഷണം എന്ന ത്രില്ലര്‍ ചിത്രമാണ് നടന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്.


Click it and Unblock the Notifications