»   » ഇതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്ന് വിചാരിക്കുന്ന തെണ്ടികളെ ചവിട്ടണം; ജയസൂര്യയുടെ പോസ്റ്റ്

ഇതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്ന് വിചാരിക്കുന്ന തെണ്ടികളെ ചവിട്ടണം; ജയസൂര്യയുടെ പോസ്റ്റ്

Written By:
Subscribe to Filmibeat Malayalam

വളരെ രസകരമായി ഫേസ്ബുക്ക് പോസ്റ്റുകള്‍ എഴുതുന്ന നടനാണ് ജയസൂര്യ. എന്നാല്‍ മിനിട്ടുകള്‍ക്ക് മുമ്പ് ജയസൂര്യ ഫേസ്ബുക്കില്‍ എഴുതി പോസ്റ്റ് ചെയ്ത കാര്യം അല്പം ഗൗരവമായി ചിന്തിക്കേണ്ടതാണ്.

മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് ജീവിതം തുലച്ച തന്റെ ഉറ്റ സുഹൃത്തിനെ ആശുപത്രിയില്‍ കാണാന്‍ പോയ അനുഭവമാണ് ജയസൂര്യ ഫേസ്ബുക്കില്‍ എഴുതിയിരിയ്ക്കുന്നത്. ജീവിതം പരമാവധി ആസ്വദിയ്ക്കുക എന്ന് പറയുന്നത് ഇതാണോ എന്ന് ജയസൂര്യ ചോദിയ്ക്കുന്നു.

 jayasurya

ആത്മഹത്യ ചെയ്യുന്നവനും ഒരു ന്യായം ഉണ്ടല്ലോ. 'ഇതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്ന് വിചാരിക്കുന്ന തെണ്ടികളെ നല്ല ചവിട്ട് വെച്ച് കൊടുക്കാനാ തോന്നിയത്. ആകെ ഒരു ജീവിതമേയുള്ളൂ.. അത് കഞ്ചാവിന് തിന്നാനുള്ളതാണോ, അതോ മദ്യത്തിന് തിന്നാന്‍ കൊടുക്കാനുള്ളതാണോ എന്ന് തീരുമാനിച്ചില്ലെങ്കില്‍ യഥാര്‍ത്ഥ ജീവിതം എന്താണെന്ന് അറിയാതെ പോകും.

ഇതാണ് യഥാര്‍ത്ഥ ആത്മീയതയുടെ വഴി എന്ന് ചിന്തിയ്ക്കുന്ന കുറേ മണ്ടന്‍മാരും ഇവിടെ ഉണ്ട്. 'ജീവിതം, കഞ്ചാവ്, ലഹരി'.. ഇതിനൊക്കെ മൂന്ന് അക്ഷരങ്ങളേ ഉള്ളൂ. അതില്‍ 'ജീവിതം തിരഞ്ഞെടുത്താല്‍ ജീവിതം ഉണ്ടാകും' മറ്റേത് തിരഞ്ഞെടുത്താല്‍ അത് നമ്മുടെ ജീവിതോം കൊണ്ട് പോകും. കണ്ട ആ കാഴ്ച പഠിപ്പിച്ചതാണ്- എന്ന് പറഞ്ഞുകൊണ്ടാണ് ജയസൂര്യയുടെ പോസ്റ്റ്

English summary
Jayasurya's latest facebook post against drugs goes viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam