മത്തായി അത്രയ്ക്കു കുഴപ്പക്കാരനാണോ

By Nirmal Balakrishnan

മത്തായി സാധുവാണ്, ആര്‍ക്കു വേണ്ടിയും എന്തും ചെയ്യും. ആരുടെ കാര്യത്തിലും ഇടപെടും. ഈ ഇടപെടലാണ് മത്തായിയെ കുഴപ്പത്തില്‍ ചാടിക്കുന്നത്. മത്തായിയുടെ ഇടപെടല്‍ ഇടപെടുന്നവര്‍ക്കും കുഴപ്പമുണ്ടാക്കും. മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതിനെ കോമഡിയുടെ ട്രാക്കില്‍ അവതരിപ്പിക്കുകയാണ് ഇക്കുറി അക്കു അക്ബര്‍. ജയസൂര്യ നായകനാകുന്ന മത്തായി കുഴപ്പക്കാരനല്ല എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.

ജയസൂര്യയാണ് തൃശൂരുകാരനായ മത്തായിയായി അഭിനയിക്കുന്നത്. ഓട്ടോക്കാരനാണ് മത്തായി. അവന്‍ ഇടപെടുന്നതോടെ ഡോ. നന്ദകുമാറിന്റെ ജീവിതം തന്നെ താറുമാറായി. നന്ദകുമാറിന്റെയും ഭാര്യ ഗീതയുടെയും ജീവിതത്തിലേക്ക് മത്തായി കടന്നുവരുന്നതും അവിടെയുണ്ടാക്കുന്ന പ്രശ്‌നങ്ങളുമാണ് മത്തായി കുഴപ്പക്കാരനല്ല എന്ന ചിത്രത്തിന്റെ പ്രമേയം.

-jayasurya

മുകേഷ് ആണ് ഡോക്ടറെ അവതരിപ്പിക്കുന്നത്. ലക്ഷ്മി ഗോപാലസ്വാമിയാണ് ഗീതയുടെ വേഷം ചെയ്യുന്നത്. ഭാമയാണ് ചിത്രത്തിലെ നായിക. മത്തായിയുടെ പ്രതിശ്രുത വധുവായ നഴ്‌സിനെയാണ് ഭാമ അവതരിപ്പിക്കുന്നത്. ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തില്‍ രണ്ടുപേരും നല്ല ജോടിയാണ് എന്ന പേരുണ്ടാക്കിയിരുന്നു.

പുണ്യാളന്‍ അഗര്‍ബത്തീസിനു ശേഷം ജയസൂര്യ തൃശൂര്‍ ഭാഷയില്‍ സംസാരിക്കുന്ന ചിത്രം കൂടിയാണിത്. അക്കു അക്ബര്‍ തന്നെയാണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. ജയറാം ചിത്രങ്ങള്‍ മാത്രം ചെയ്യാറുണ്ടായിരുന്ന അക്കു അതെല്ലാം പരാജയപ്പെട്ടതോടെയാണ് സ്വന്തം തിരക്കഥയില്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചത്. ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം ആണ് ഗാനങ്ങള്‍ എഴുതുന്നത്. ആന്റോ ജോസഫ് ആണ് നിര്‍മാണം.

മത്തായിയുണ്ടാക്കുന്ന കുഴപ്പങ്ങള്‍ ഉടന്‍ തന്നെ തിയറ്ററില്‍ കാണാന്‍ സാധിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X