വികെപി- ജയസൂര്യയ്ക്ക് ഷേക്ക്ഹാന്‍ഡ് കൊടുക്കുന്നു

By Nirmal Balakrishnan

വി.കെ. പ്രകാശും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് ഷേക്ക് ഹാന്‍ഡ് എന്നുപേരിട്ടു. ഡേവിഡ് കാച്ചപ്പിയാണു നിര്‍മാണം. ജയസൂര്യയ്‌ക്കൊപ്പം ബിജുമേനോന്‍ നല്ലൊരു വേഷം ചെയ്യും. ഗുല്‍മാല്‍, ത്രീ കിങ്സ് എന്നീ ചിത്രങ്ങള്‍ക്കു കഥയും തിരക്കഥയും എഴുതിയ വൈ. വി. രാജേഷ് ആണ് ഇതിനു പേന ചലിപ്പിക്കുന്നത്.

മലയാളിയുടെയും അറബിയുടെയും സ്‌നേഹത്തിന്റെ കഥയാണിത്. കേരളത്തിലും ദുബൈയിലുമായിട്ടാണ് ചിത്രീകരണം. മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങും.

ഇപ്പോള്‍ ആസിഫ് അലിയെ നായകനാക്കിയുള്ള ചിത്രമാണ് വി.കെ.പി സംവിധാനം ചെയ്യുന്നത്. മൈസൂരിലാണ് ചിത്രീകരണം. അടുത്ത മാസം ആ ചിത്രം തിയറ്ററിലെത്തും. അതിനു ശേഷമാണ് ഷേക്ക്ഹാന്‍ഡ് തുടങ്ങുക. ബിജു മേനോന്‍ ആണ് അറബിയുടെ വേഷം ചെയ്യുന്നത്. കോമഡിയുടെ ട്രാക്കില്‍ തന്നെയാണ് ചിത്രം മുന്നേറുക.

jasurya

താങ്ക് യു ആണ് ജയസൂര്യയും വികെപിയും ഒന്നിച്ച അവസാന ചിത്രം. അതിനു മുന്‍പ് ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, ഗുലുമാല്‍, ത്രീ കിങ്‌സ്, പോപ്പിന്‍സ് എന്നീ ചിത്രങ്ങളില്‍ ജയസൂര്യ നായകനായിരുന്നു.

2014ന്റെ അവസാനത്തില്‍ നാലു ചിത്രങ്ങള്‍ തുടര്‍ച്ചായി പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലാണ് ജയസൂര്യ. അതുകൊണ്ടു തന്നെ നല്ല തിരക്കഥകളില്‍ മാത്രമേ ഇനി അഭിനയിക്കുന്നുള്ളൂ എന്നാണ് താരത്തിന്റെ നിലപാട്. ഷേക്ക് ഹാന്‍ഡ് അത്തരത്തിലുള്ളൊരു ചിത്രമാകുമെന്നു പ്രതീക്ഷിക്കാം.

വികെപിക്കും അടുത്ത കാലത്തൊന്നും നല്ല ചിത്രമൊരുക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞവര്‍ഷം ഒറ്റ ചിത്രംപോലും ഇദ്ദേഹം ചെയ്തിരുന്നില്ല. 2013ല്‍നാലു ചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്നു. അതില്‍ ഒന്നുപോലും വിജയിച്ചിരുന്നില്ല. മമ്മൂട്ടി നായകനായ സൈലന്‍സ് പോലും പരാജയമായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X