twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയസൂര്യയുടെ മേരിക്കുട്ടിയുടെ ചിത്രീകരണം ആരംഭിച്ചു! രഞ്ജിത്ത് ശങ്കറിന് നന്ദി പറയാനുള്ളത് മമ്മൂക്കയോട്

    |

    പുണ്യാളന്‍ അഗര്‍ബത്തീസ്, പ്രേതം, സുസു സുധീ വാത്മീകം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സിനിമകള്‍ക്ക് ശേഷം ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലെത്തുന്ന അടുത്ത സിനിമയാണ് ഞാന്‍ മേരിക്കുട്ടി. സിനിമയ്ക്ക് വേണ്ടി ഞെട്ടിക്കുന്ന മേക്കോവര്‍ നടത്തി ജയസൂര്യ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

    സിനിമയിലെ കേന്ദ്ര കഥാപാത്രമായ മേരിക്കുട്ടിയായി സ്ത്രീ രൂപത്തിലായിരുന്നു ജയസൂര്യ എത്തിയത്. ജയസൂര്യ മേരിക്കുട്ടിയായി രൂപം മാറുന്ന ക്യാരക്ടര്‍ ടീസര്‍ പുറത്ത് വന്ന ഉടനെ തന്നെ വൈറലായിരുന്നു. ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ രഞ്ജിത് ശങ്കര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

    njanmarykutti

    മൂവാറ്റുപുഴയില്‍ നിന്നുമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. 2006 ല്‍ ഇതേ ലൊക്കേഷനില്‍ നിന്നും പാസഞ്ചര്‍ എന്ന സിനിമയുടെ തിരക്കഥ എഴുതാന്‍ എത്തിയ കാര്യവും രഞ്ജിത് പറയുന്നു. അന്ന് മമ്മൂട്ടി പളുങ്ക് എന്ന സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു. തിരക്കഥ ഇഷ്ടപ്പെട്ട മമ്മൂട്ടി ആരാണ് സിനിമ സംവിധാനം ചെയ്യുന്നതെന്ന് എന്നോട് ചോദിച്ചു. ഞാന്‍ തന്നെയാണെന്ന് പറഞ്ഞപ്പോള്‍ നിനക്ക് അതിന് കഴിയുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അന്ന് മമ്മൂക്ക മറിച്ചായിരുന്നു പറഞ്ഞിരുന്നതെങ്കില്‍ താന്‍ ഒരിക്കലും ഒരു സംവിധായകന്‍ ആവില്ലെന്നും രഞ്ജിത് പറയുന്നു. എന്റെ പത്താമത്തെ സിനിമയാണിത്. ഇതിനെല്ലാം തനിക്ക് മമ്മൂക്കയോട് നന്ദിയുണ്ടെന്നും സംവിധായകന്‍ പറയുന്നു.

    2009 ലായിരുന്നു രഞ്ജിത്ത് ശങ്കര്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത പാസഞ്ചര്‍ എന്ന സിനിമ റിലീസിനെത്തിയത്. 2014 ല്‍ മമ്മൂട്ടിയുടെ വര്‍ഷം എന്ന സിനിമ സംവിധാനം ചെയ്തതും രഞ്ജിത്തായിരുന്നു. ശേഷം ജയസൂര്യയെ നായകനാക്കി നിര്‍മ്മിച്ച പുണ്യാളന്‍ അഗര്‍ബത്തീസ് സൂപ്പര്‍ ഹിറ്റായിരുന്നു. സിനിമയുടെ രണ്ടാം ഭാഗവും കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയിരുന്നു. കൂട്ടുകെട്ടിലേക്ക് മറ്റൊരു അഡാറ് സിനിമ കൂടി വരാന്‍ പോവുകയാണ്.

    English summary
    Jayasurya's Njan Marykutti begins & Ranjith Sankar has a thanks giving message to Mammootty!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X