ജയസൂര്യയുടെ'ഞാന്‍ മേരിക്കുട്ടി'തിയ്യേറ്ററുകളിലേക്ക്! റിലീസ് തിയ്യതി പുറത്തുവിട്ട് സംവിധായകന്‍

By Midhun

നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് ജയസൂര്യ. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ താരം പിന്നീട് വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു നായകനടനായി അരങ്ങേറ്റം കുറിച്ചിരുന്നത്. തുടര്‍ന്ന് വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറാന്‍ നടന് സാധിച്ചിരുന്നു. ഫുട്‌ബോള്‍ താരം വിപി സത്യന്റെ ജീവിത കഥ പറഞ്ഞ ക്യാപ്റ്റന്‍ എന്ന ചിത്രമായിരുന്നു ജയസൂര്യയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.

മലയാളത്തിലെ ആദ്യ സ്‌പോര്‍ട്‌സ് ബയോപിക്കായി പുറത്തിറങ്ങിയ ചിത്രത്തില്‍ അസാധ്യ പ്രകടനമായിരുന്നു ജയസൂര്യ നടത്തിയതെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞിരുന്നത്. ക്യാപ്റ്റനു ശേഷം ജയസൂര്യ നായകനാവുന്ന പുതിയ ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിനു ശേഷം രഞ്ജിത്ത് ശങ്കര്‍ ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്.

രഞ്ജിത്ത് ശങ്കറും ജയസൂര്യയും വീണ്ടും

രഞ്ജിത്ത് ശങ്കറും ജയസൂര്യയും വീണ്ടും

മലയാളി പ്രേക്ഷകര്‍ക്ക് നിരവധി ഫീല്‍ ഗുഡ് ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുക്കെട്ടാണ് രഞ്ജിത്ത് ശങ്കറും ജയസൂര്യയും. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിലായിരുന്നു ഈ കൂട്ടുക്കെട്ട് ആദ്യമായി ഒന്നിച്ചിരുന്നത്. വ്യത്യസ്തമായൊരു പ്രമേയം പറഞ്ഞ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ജയസൂര്യയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് പുണ്യാളനിലെ ജോയ് താക്കോല്‍കാരന്‍ അറിയപ്പെടുന്നത്. തൃശ്ശൂരിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. പുണ്യാളനു ശേഷം സു സു സുധി വാത്മീകം,പ്രേതം,പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ ചിത്രങ്ങളായിരുന്നു ഈ കൂട്ടുക്കെട്ടിന്റെതായി പുറത്തിറങ്ങിയിരുന്നത്. പുതിയ ചിത്രമായ ഞാന്‍ മേരിക്കുട്ടിയും ഏറെ പ്രതീക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്

ഞാന്‍ മേരിക്കുട്ടി

ഞാന്‍ മേരിക്കുട്ടി

മേരിക്കുട്ടി എന്ന ട്രാന്‍സ്‌ജെന്‍ഡറായി ജയസൂര്യ അഭിനയിക്കുന്ന ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. രഞ്ജിത്ത് ശങ്കറിനൊപ്പം മറ്റൊരു വ്യത്യസ്ത ചിത്രവുമായാണ് ഇത്തവണയും ജയസൂര്യ എത്തുന്നത്. സുധി വാത്മീകം എന്ന ചിത്രം പോലെ ജയസൂര്യയുടെ കരിയറിലെ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രമാണ് ഞാന്‍ മേരിക്കുട്ടിയിലേത്. ചിത്രത്തിനായി ജയസൂര്യ നടത്തിയ മേക്ക് ഓവര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ക്യാപ്റ്റന്‍ എന്ന ചിത്രത്തില്‍ പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ച ജയസൂര്യ വീണ്ടും എല്ലാവരെയും ഞെട്ടിപ്പിച്ചുകൊണ്ടാണ് ഞാന്‍ മേരിക്കുട്ടിക്ക് വേണ്ടി രൂപമാറ്റം നടത്തിയിരുന്നത്. ആണ് പെണ്‍വേഷത്തിലെത്തിയ ചിത്രങ്ങള്‍ നിരവധി ഇറങ്ങിയിട്ടുണ്ടെങ്കിലും ഈ സിനിമ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്ന് അടുത്തിടെ ജയസൂര്യ പറഞ്ഞിരുന്നു.

മലയാളത്തിന്റെ വെര്‍സറ്റൈല്‍ ആക്ടര്‍

മലയാളത്തിന്റെ വെര്‍സറ്റൈല്‍ ആക്ടര്‍

മലയാളത്തില്‍ സാധാരണ ചിത്രങ്ങള്‍ക്കൊപ്പം വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളും ഏറെ ചെയ്തിട്ടുളള നടനാണ് ജയസൂര്യ. മാധവ് രാംദാസ് സംവിധാനം ചെയ്ത അപ്പോത്തിക്കിരി എന്ന ചിത്രത്തിലെ ജയസൂര്യയുടെ കഥാപാത്രം സിനിമാ പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ച ഒരു വേഷമായിരുന്നു. ചിത്രത്തിനായി ശരീരഭാരം കുറച്ച് വ്യത്യസ്ത ലുക്കിലായിരുന്നു ജയസൂര്യ പ്രത്യക്ഷപ്പെട്ടിരുന്നത്. ഒരു കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എന്ത് മാറ്റങ്ങള്‍ക്കും തയ്യാറാവുന്ന നടന്‍ കൂടിയാണ് ജയസൂര്യ. ഞാന്‍ മേരിക്കുട്ടിയിലെ കഥാപാത്രം തീര്‍ച്ചയായും ജയസൂര്യയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കുമെന്ന പ്രതീക്ഷയാണ് എല്ലാവര്‍ക്കുമുളളത്.

മേരിക്കുട്ടിയിലെ താരങ്ങള്‍

മേരിക്കുട്ടിയിലെ താരങ്ങള്‍

ജയസൂര്യയെ കൂടാതെ മലയാളത്തിലെ പ്രധാന അഭിനേതാക്കളെല്ലാം കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കൂടിയാണ് ഞാന്‍ മേരിക്കുട്ടി. ഇന്നസെന്റ്, അജു വര്‍ഗീസ്,ജുവല്‍ മേരി എന്നീ താരങ്ങള്‍ ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നുണ്ട്.ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്ത്രീയുടെ മനസും ശരീരവുളള വ്യക്തി ശസ്ത്രക്രിയയ്ക്ക് വിധേയയായി മാറുന്നതും തുടര്‍ന്ന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു ട്രാന്‍സ് ജെന്‍ഡര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ യഥാര്‍ത്ഥ ജീവിതകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

റിലീസ് തിയ്യതി

റിലീസ് തിയ്യതി

സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സിനിമയുടെ സംവിധായകനായ രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് റിലീസ് തിയ്യതി ചലച്ചിത്ര പ്രേമികളെ അറിയിച്ചിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ജൂണ്‍ 15ന് ഞാന്‍ മേരിക്കുട്ടി തിയ്യേറ്ററുകളിലെത്തുമെന്ന വിവരമാണ് വന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X