»   » ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടിയിലെ നായികയാവുന്നത് ഈ നടി; ആരാണെന്നറിയേണ്ടേ! കാണാം

ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടിയിലെ നായികയാവുന്നത് ഈ നടി; ആരാണെന്നറിയേണ്ടേ! കാണാം

Written By:
Subscribe to Filmibeat Malayalam

നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച കൂട്ടുക്കെട്ടാണ് ജയസൂര്യയും രഞ്ജിത്ത് ശങ്കറും. ഇവര്‍ ആദ്യമായി ഒന്നിച്ച സിനിമയായിരുന്നു 2013ല്‍ പുറത്തിറങ്ങിയ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രം. ഒരു വ്യത്യസ്ഥ കഥ പറഞ്ഞ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ചിത്രത്തില്‍ ജോയ് താക്കോല്‍ക്കാരന്‍ എന്ന ബിസിനസുകാരനായാണ് ജയസൂര്യ എത്തിയിരുന്നത്.നൈലാ ഉഷ നായികയായ ചിത്രത്തില്‍ അജു വര്‍ഗീസ്, ഇന്നസെന്റ്,ശ്രീജിത്ത് രവി തുടങ്ങിയ താരങ്ങളും അഭിനയിച്ചിരുന്നു.ഒരു ഫീല്‍ ഗുഡ് മൂവിയായി പുറത്തിറങ്ങിയ ചിത്രമായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസ്.

നീലിയായി മംമ്ത, അല്‍ത്താഫ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!


പുണ്യാളന്‍ അഗര്‍ബത്തീസിന്റെ വിജയത്തിന് ശേഷം ഈ കൂട്ടുക്കെട്ട് ഒന്നിച്ചത് സു സു സുധി വാത്മീകം എന്ന ചിത്രത്തിലാണ്. ചിത്രത്തില്‍ സംസാരിക്കുമ്പോള്‍ ബുദ്ധിമുട്ടുന്ന സുധീ എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തിയിരുന്നത്. ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചിരുന്നത്. ഈ സിനിമയും ഫീല്‍ ഗുഡ് വിഭാഗത്തില്‍പ്പെട്ട ചിത്രമായാണ് പുറത്തിറങ്ങിയിരുന്നത്. സംസാരിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ സുധി നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തില്‍ കാണിച്ചിരുന്നത്. 


jayasurya

പുണ്യാളന്‍ അഗര്‍ബത്തീസു പോലെ തന്നെ ഈ ചിത്രവും കഥയും ജയസൂര്യയുടെ പ്രകടനവും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുധീ വാത്മീകത്തിനു ശേഷം ഇവരുടെ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ സിനിമകളായിരുന്നു പ്രേതം,പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ചിത്രങ്ങള്‍.ഈ ചിത്രങ്ങളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.കോമഡിക്ക് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രമായിരുന്നു പ്രേതം .ചിത്രത്തില്‍ മെന്‍റലിസ്റ്റായിട്ടാണ് ജയസൂര്യ എത്തിയിരുന്നത്. അജു വര്‍ഗീസ്, ഷറഫുദ്ദീന്‍,ഗോവിന്ദ് പത്മസൂര്യ എന്നീ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.


jayasurya

പേത്രത്തിനു ശേഷം പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡായിരുന്നു ഈ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയത്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ വിജയത്തിനു ശേഷം ഈ കൂട്ടുക്കെട്ട് ഒന്നിക്കുന്ന ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. ചിത്രത്തില് മേരിക്കുട്ടി എന്ന ടൈറ്റില്‍ റോളിലാണ് ജയസൂര്യ എത്തുന്നത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട് സിനിമയുടെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിതത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി ജ്യൂവല്‍ മേരി അഭിനയിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്.


jwel merry

എന്നാല്‍ ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം അണിയറപ്രവര്‍ത്തകര്‍ നടത്തിയിട്ടില്ല. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ജുവല്‍ അഭിനയിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഒരു റിയാലിറ്റി ഷോയിലെ അവതാരകയായി പ്രശസ്തി നേടിയ താരമാണ് ജുവല്‍ മേരി.മമ്മൂട്ടിയുടെ നായികയായി പത്തേമാരി എന്ന ചിത്രത്തില്‍ ജൂവല്‍ അഭിനയിച്ചിട്ടുണ്ട്. ഒരേ മുഖം, ഉട്ടോപ്യയിലെ രാജാവ്,തൃശിവപേരൂര്‍ ക്ലിപ്തം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുളള നടിയാണ് ജൂവല്‍മേരി.


ആര്‍എസ്എസിന്റെ കഥ സിനിമയാവുന്നു! അക്ഷയ് കുമാര്‍ നായകന്‍, സംവിധാനം പ്രിയദര്‍ശന്‍? സത്യാവസ്ഥ ഇങ്ങനെയും


ദിലീപിന്റെ വളർച്ചയെ ഭയക്കുന്നവർ പണി തുടങ്ങി , പ്രചരിക്കുന്നത് വ്യാജ വാർത്ത


English summary
jayasurya's njan merikutty movie heroine

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X