ജയസൂര്യയുടെ പ്രേതം 2 ഒരുങ്ങുന്നു! ചിത്രത്തില്‍ നായികമാരായി സാനിയയും ദുര്‍ഗാ കൃഷ്ണയും!!

By Midhun

രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തില്‍ 2016ല്‍ പുറത്തിറങ്ങിയ ജയസൂര്യ ചിത്രമായിരുന്നു പ്രേതം. കോമഡി ഹൊറര്‍ വിഭാഗത്തില്‍ പുറത്തിറങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. പ്രേതത്തിലെ മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ ബോസേ്‌കോ എന്ന കഥാപാത്രം ജയസൂര്യയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അജു വര്‍ഗീസ്,ഷറഫുദ്ദീന്‍,ഗോവിന്ദ് പത്മസൂര്യ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. ജയസൂര്യയുടെയും ര്ഞ്ജിത്തിന്റെയും പ്രൊഡക്ഷന്‍ കമ്പനിയായ ഡ്രീസ് ആന്‍ഡ് ബിയോണ്ട്‌സ് ആയിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്.

durga-saniya

പ്രേതത്തിന് രണ്ടാം ഭാഗം വരുന്നുണ്ടെന്ന വിവരം അടുത്തിടെയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. ജയസൂര്യ തന്നെ നായക വേഷത്തില്‍ എത്തുന്ന ചിത്രം ക്രിസ്തുമസ് റിലീസായിട്ടാകും തിയ്യേറ്ററുകളിലെത്തുക. ചിത്രം ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ലെന്ന് സംവിധായകന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെതായി പുതിയൊരു റിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിക്കുകയാണ്. പ്രേതം 2വിലെ നായികമാരെ സംബന്ധിചുളള വിവരമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ദുര്‍ഗാ കൃഷ്ണയും സാനിയ അയ്യപ്പനുമായിരിക്കും ചിത്രത്തിലെ നായിമാരായി എത്തുക. അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഈ വിവരം ചിത്രത്തിന്റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ വിമാനം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് ദുര്‍ഗ കൃഷ്ണ. മരക്കാര്‍ അറബിക്കടലിന്റെ സിംഹം,ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയവയാണ് ദുര്‍ഗയുടെ പുതിയ ചിത്രങ്ങള്‍. ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് സാനിയ അയ്യപ്പന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X