ജയസൂര്യയുടെ പ്രേതം 2 തിയ്യേറ്ററുകളിലേക്ക്! റിലീസ് ഡേറ്റ് പുറത്ത്! ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ്
ഞാന്‍ മേരിക്കുട്ടിക്ക് ശേഷം ജയസൂര്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് പ്രേതം 2. ക്രിസ്മസ് റിലീസായി ഡിസംബര്‍ 21നാണ് ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്. ആദ്യ ഭാഗമൊരുക്കിയ രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന് രണ്ടാം ഭാഗവുമായി എത്തുന്നത്.
ഹൊറര്‍ എന്റര്‍ടെയ്‌നറായ പ്രേതം 2വില്‍ ദുര്‍ഗ കൃഷ്ണന്‍,സാനിയ അയ്യപ്പന്‍ തുടങ്ങിയവരാണ് നായികമാരായി എത്തുന്നത്. ഇത്തവണയും ജോണ്‍ ഡോണ്‍ ബോസ്‌ക്കോ എന്ന കഥാപാത്രമായിട്ടാണ് ജയസൂര്യ എത്തുന്നത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റായിരുന്നു ലഭിച്ചിരുന്നത്.

ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് പ്രേതം 2വിന്റെ നിര്‍മ്മാണം. ഡെയിന്‍ ഡേവിസ്, സിദ്ധാര്‍ത്ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്. വരിക്കാശ്ശേരി മന ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. ജിത്തു ദാമോദര്‍ ചായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത് ജയസൂര്യയുടെ ഭാര്യ സരിതയാണ്. പ്രേതം 2വിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.


Click it and Unblock the Notifications











