രണ്ടാം ഭാഗമിറക്കി റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ജയസൂര്യ! പ്രേതം 2 വരുന്നത് ചുമ്മാതല്ല!!
മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടാണ് രഞ്ജിത് ശങ്കര്‍- ജയസൂര്യ. പാസഞ്ചര്‍ എന്ന സിനിമയിലൂടെ സംവിധായകനായെത്തിയ രഞ്ജിത്ത് ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്ത പുണ്യാളന്‍ അഗര്‍ബത്തീസായിരുന്നു ഹിറ്റായി മാറിയത്. ശേഷം ആ സിനിമയുടെ രണ്ടാം ഭാഗവും ഇരുവരും ചേര്‍ന്ന് പുറത്തെത്തിച്ചിരുന്നു. രണ്ട് സിനിമകളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു.
പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം സു സു സുധീ വാത്മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി എന്നീ സിനിമകളും കൂട്ടുകെട്ടില്‍ പിറന്നിരുന്നു. ജയസൂര്യ വ്യത്യസ്ത ഗെറ്റപ്പിലെത്തിയ പ്രേതം എന്ന ചിത്രത്തിന്റെയും രണ്ടാം ഭാഗം വരാന്‍ പോവുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍.

മെന്റലിസ്റ്റായ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രമായിരുന്നു പ്രേതത്തില്‍ ജയസൂര്യ അവതരിപ്പിച്ചിരുന്നത്. ഈ കഥാപാത്രത്തെ കേന്ദ്രീകരിച്ചാവും രണ്ടാം ഭാഗം വരുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പ്രേതം 2 എന്ന പേരില്‍ സിനിമയുടെ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.
ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, പേളി മാണി, ഷറഫുദീന്‍, ശ്രുതി രാമചന്ദ്രന്‍, ധര്‍മജന്‍ എന്നിവരായിരുന്നു ആദ്യ ഭാഗത്തില്‍ ജയസൂര്യയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. രണ്ടാം ഭാഗത്തില്‍ ആരെക്കൊയുണ്ടാവുമെന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. ക്രിസ്തുമസ് റിലീസിന് സിനിമ എത്തിക്കാനുള്ള തയ്യാറെടുപ്പാണെന്നും ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ലെന്നും സംവിധായകന്‍ വ്യക്തമാക്കിയിരിക്കുകയാണ്.


Click it and Unblock the Notifications











