എല്ലാം നശിപ്പിക്കാന്‍ എളുപ്പമാണ്, കെട്ടിപ്പടുക്കാനാണ് ബുദ്ധിമുട്ട്! പ്രതികരണവുമായി ജയസൂര്യ

By Prashant V R

മിന്നല്‍ മുരളി സെറ്റ് തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് സിനിമാ പ്രവര്‍ത്തകര്‍ ഒന്നങ്കം എത്തുന്നുണ്ട്. സിനിമയുടെ ക്ലൈമാക്‌സിനായി ഒരുക്കിയ
കാലടിയിലെ സെറ്റായിരുന്നു രാഷ്ട്രീയ ബജ്‌റംഗദള്‍ പൊളിച്ചത്. മതവികാരം വൃണപ്പെട്ടു എന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് സെറ്റ് തകര്‍ക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി അണിയറ പ്രവര്‍ത്തകര്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു.

സിനിമയുടെ സെറ്റ് പൊളിച്ച നടപടി ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതെല്ലന്നാണ് നടന്‍ ജയസൂര്യ മനോരമയോട് പറഞ്ഞത്. ലോകം മുഴുവന്‍ ഒരു മഹാമാരിയുടെ മുന്നില്‍ ഒന്നുമില്ലാതെ നില്‍ക്കുന്ന ഈ അവസരത്തില്‍പോലും ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോ എന്ന് ചിന്തിച്ചുപോവുകയാണെന്നും ജയസൂര്യ പറയുന്നു.

ഇത് ആര് ചെയ്താലും

ഇത് ആര് ചെയ്താലും വളരെ മോശമായ ഒരു പ്രവൃത്തിയായി പോയി. മതമോ ജാതിയോ ദൈവവിശ്വാസത്തിലോ ഉപരി നമ്മള്‍ ഒരുമിച്ചുനില്‍ക്കേണ്ട സമയമാണിത്. ലോകം മുഴുവന്‍ ഒരു മഹാമാരിയുടെ മുന്നില്‍ ഒന്നുമില്ലാതെ നില്‍ക്കുന്ന ഈ അവസരത്തില്‍പ്പോലും ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോ. ഞാനിതു ഏത് വിഭാഗക്കാര്‍ ചെയ്തു എന്നതിനെപറ്റി ചികയുന്നില്ല.

പക്ഷേ അത്

പക്ഷേ അത് പൊളിക്കാന്‍ തോന്നിയ മനോവികാരത്തെപറ്റിയാണ് പറയുന്നത്. വേണ്ടപ്പെട്ടവരില്‍ നിന്നും കൃത്യമായ അനുവാദം വാങ്ങിയാണ് സെറ്റിട്ടത്. സ്ഥലത്തിന് വാടക കൊടുത്തു അപ്രൂവല്‍ വാങ്ങി. ഷൂട്ടിംഗ് പകുതി കഴിഞ്ഞതുമാണ്. അത് പൊളിക്കാന്‍ ആരാണ് അനുവാദം കൊടുത്തത്.

ലോകം മുഴുവന്‍

ലോകം മുഴുവന്‍ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഈ സമയത്ത് തന്നെ നിര്‍മ്മാതാവ് ഒരുപാട് പണം മുടക്കി നിര്‍മ്മിച്ച സെറ്റ് യാതൊരു കാരണവുമില്ലാതെ വന്നു പൊളിച്ചിട്ടുപോവുക. ഇതെല്ലാം എങ്ങനെ ചെയ്യാന്‍ കഴിയുന്നു എന്ന് എനിക്ക് മനസിലാകുന്നില്ല. ആരും ആരെയും ദ്രോഹിക്കരുത്. ജീവിതം ഇത്രയേ ഉളളൂ എന്ന് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന ഒരു സമയമാണിത്.

കര്‍മ്മമാണ് ദൈവം

കര്‍മ്മമാണ് ദൈവം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ മേഖലയും പ്രതിസന്ധിയിലാണ്. എത്ര ആളുകളുടെ എത്ര ദിവസത്തെ പരിശ്രമമാണ് ഇല്ലാതായത്. എല്ലാം നശിപ്പിക്കാന്‍ എളുപ്പമാണ്. കെട്ടിപ്പടുക്കാനാണ് ബുദ്ധിമുട്ട്. ഈ വാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത പ്രയാസം തോന്നി. മിന്നല്‍ മുരളി അണിയറപ്രവര്‍ത്തകര്‍ക്ക് എന്റെ എല്ലാവിധ പിന്തുണയും. ജയസൂര്യ പറഞ്ഞു.

More from Filmibeat

Read more about: jayasurya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X