»   » ദിലീപിന്റെ അറസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ ജയസൂര്യ ചെയ്തത്, ചോദിച്ചയാള്‍ അന്തംവിട്ടു!!

ദിലീപിന്റെ അറസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ ജയസൂര്യ ചെയ്തത്, ചോദിച്ചയാള്‍ അന്തംവിട്ടു!!

By: Rohini
Subscribe to Filmibeat Malayalam

ദിലീപ് വിഷയത്തില്‍ ഇപ്പോഴും പ്രതികരിക്കാന്‍ തയ്യാറാവാത്ത താരങ്ങളുണ്ട്. സത്യം പുറത്ത് വന്നതിന് ശേഷം പ്രതികരിക്കാം എന്ന് പറയുന്നവരും, പ്രതികരിച്ച് വഷളാക്കേണ്ട എന്ന് കരുതുന്നവരുമാണ് മാധ്യമങ്ങളെ കാണുമ്പോള്‍ ഒഴിഞ്ഞു മാറുന്നത്.

തിരക്കഥാകൃത്തിനെ മാറ്റണമെന്ന് ദിലീപ്, സംവിധായകന്‍ ദിലീപിനെ സിനിമയില്‍ നിന്ന് ഒഴിവാക്കി!!

ജയസൂര്യ, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ഇന്ദ്രജിത്ത് തുടങ്ങിയവരൊക്കെ ഇനിയും പ്രതികരിക്കാത്ത അത്തരം താരങ്ങളില്‍ പെടുന്നു. മാധ്യമങ്ങളെ കാണുമ്പോള്‍ ഒഴിഞ്ഞു മാറുകയാണ് ഇക്കൂട്ടര്‍. എന്നാല്‍ പുതിയ ചിത്രത്തിന്റെ ലോഞ്ചിങുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കണ്ടപ്പോള്‍ ജയസൂര്യയ്ക്ക് ഒഴിഞ്ഞു മാറാന്‍ കഴിഞ്ഞില്ല. പക്ഷെ വിദഗ്ദമായി ചോദ്യ കര്‍ത്താവിനെ മടക്കിയയച്ചു.

jayasurya

ബിപി സത്യന്റെ അനുസ്മരണ ചടങ്ങ് കഴിഞ്ഞ് സംസാരിക്കവെയാണ് ജയസൂര്യയ്ക്ക് ദിലീപിന്റെ അറസ്റ്റ് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കേണ്ടി വന്നത്. ബിപി സത്യന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ക്യാപ്റ്റന്‍ എന്ന ചിത്രത്തിലാണ് അടുത്തതായി ജയസൂര്യ അഭിനയിക്കുന്നത്.

അനുസ്മരണ ചടങ്ങ് കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കവെ, ദിലീപിന്റെ അറസ്റ്റ് സംബന്ധിച്ച് മാധ്യമപ്രവര്‍കത്തകര്‍ പ്രതികരണം ആരാഞ്ഞു. ഒന്നും മിണ്ടാതെ കൈ കൂപ്പി കാണിക്കുക മാത്രമാണ് നടന്‍ ചെയ്തത്. ജയസൂര്യയുടെ പ്രതികരണം കണ്ട് ചോദ്യകര്‍ത്താവും അന്തിച്ചുപോയത്രെ!

English summary
Jayasurya's reaction on Dileep's arrest
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam