ജയസൂര്യയുടെ മകന്‍ ദുല്‍ഖര്‍ ഫാനാണ്
അച്ഛന്‍ സിനിമാ ലോകത്തെ അറിയപ്പെടുന്ന നടന്മാരാകുമ്പോള്‍ മക്കള്‍ സ്വഭാവികമായും അച്ഛന്റെ ആരാധകരാകുമെന്ന് വിചാരിച്ചവര്‍ക്ക് തെറ്റി. ദുല്‍ഖറിനെയും വിനീത് ശ്രീനിവാസനെയും പോലുള്ള നടന്മാര്‍ അച്ഛന്മാരുടെ വലിയ ആരാധകരല്ലെന്നല്ല. അങ്ങനെയല്ലാത്ത താരപുത്രന്മാരമുണ്ട്.
ജയസൂര്യയുടെ മകന്‍ അദ്വൈത് ഒരു ദുല്‍ഖര്‍ സല്‍മാന്‍ ഫാനാണത്രെ. ജയസൂര്യ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. തന്റെ പുതിയ ചിത്രമായ 'അപ്പോത്തിക്കരി'യ്ക്ക് വരുന്ന നല്ല പ്രതികരണങ്ങളോട് ഫേസ്ബുക്കില്‍ പ്രതികരിക്കവെയാണ് ജയസൂര്യ മകന്‍ ഒരു ദുല്‍ഖര്‍ സല്‍മാന്‍ ഫാനാണെന്ന് പറഞ്ഞത്.

അപ്പോത്തിക്കരി കണ്ട് നല്ല അഭിപ്രായം പറഞ്ഞവര്‍ക്ക് ജയസൂര്യ ഫേസ്ബുക്കിലൂടെ നന്ദി പറഞ്ഞു. മകനൊപ്പം ഇരുന്നാണ് ജയസൂര്യ നന്ദി പ്രകടനം നടത്തുന്നത്. കാണാത്തവര്‍ ചിത്രം പോയി കാണണം എന്ന് പറഞ്ഞ് നിര്‍ത്തി ജയസൂര്യ മകനെ ഒന്ന് നോക്കി. വളരെ പതുക്കെ അദ്വൈത് കാണണം എന്ന് പറഞ്ഞപ്പോഴാണ് ജയസൂര്യയുടെ കമന്റ് വന്നത്, പുള്ളി ദുല്‍ഖര്‍ ഫാനാണ്.

Post by Jayasurya.

മാധവ് രാമദാസന്‍ സംവിധാനം ചെയ്ത അപ്പോത്തിക്കരിയെ കുറിച്ച് നല്ല പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും വരുന്നത്. ജയസൂര്യ ചിത്രത്തിലെ കഥാപാത്രമായി മാറുന്നതിന് വേണ്ടി മൂന്ന് ദിവസം പട്ടിണി കിടന്നതും വാര്‍ത്തയായിരുന്നു. ജയസൂര്യയെ കൂടാതെ സുരേഷ് ഗോപി, ആസിഫ് അലി, അഭിരാമി, മീര നന്ദന്‍ തുടങ്ങിയവരും ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു.

Click it and Unblock the Notifications