»   » സു സു സുധി വാത്മീകത്തില്‍ എഡിറ്റിറായി അദ്വൈതും

സു സു സുധി വാത്മീകത്തില്‍ എഡിറ്റിറായി അദ്വൈതും

Posted By:
Subscribe to Filmibeat Malayalam

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സു സു സുധി വാത്മീകത്തില്‍ ജയസൂര്യയുടെ ഭാര്യ സരിതയാണ് വസത്രാലങ്കാരം നിര്‍വ്വഹിക്കുന്നത്. മുമ്പ് ഇറങ്ങിയ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിലും സരിത വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ അതൊന്നുമല്ല, പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സു സു സുധി വാത്മീകത്തില്‍ ജയസൂര്യയുടെ മകന്‍ അദൈതിന്റെയും ഒരു പങ്ക് ഉണ്ടത്രേ. എന്റെ ജനലരികില്‍ ഇന്ന് എന്ന ഗാനത്തിന്റെ വീഡിയോ എഡിറ്റിങിലാണ് ഈ ഒമ്പത് വയസുകാരന്‍ എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നത്.


jayasurya-adhvaith

ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇത് ആരാധകര അറിയിച്ചിരിക്കുന്നത്. കുഞ്ഞ് ആഗ്രഹങ്ങള്‍ക്ക് അങ്ങനെ ചിറകു മുളയ്ക്കുന്നുവെന്നും പോസ്റ്റിനൊപ്പം ഒരു ക്യാപ്ഷനും നല്‍കിയിട്ടുണ്ട്.


പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സു സു സുധി വാത്മീകം. ചിത്രത്തില്‍ ജയസൂര്യ വിക്കാനായാണ് എത്തുന്നത്. മുമ്പ് ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇത്തരത്തില്‍ ഒരു കഥാപാത്രം ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയം.

English summary
Su Su Sudhi Valmeekam , the new film from Jayasurya-Renjith Shankar team is on its way and it will reach to you on the 20th of this month.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam