ഇളയരാജയ്ക്ക് വേണ്ടി ജയസൂര്യയുടെ കിടിലന്‍ പാട്ട്! വൈറലായി വീഡിയോ! കാണൂ
അഭിനയത്തിനു പുറമെ ഗായകനായും മലയാളത്തില്‍ തിളങ്ങിയിട്ടുളള താരമാണ് ജയസൂര്യ. ഗിന്നസ് പക്രുവിന്റെ ഇളയരാജ എന്ന പുതിയ ചിത്രത്തിനു വേണ്ടി നടന്‍ പാട്ട് പാടിയിരുന്നു. മാധവ് രാംദാസാണ് സിനിമ സംവിധാനം ചെയ്യുന്നത്. കപ്പലണ്ടി എന്നു തുടങ്ങുന്ന ഗാനമാണ് ജയസൂര്യ പാടിയിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇതിന്റെ വീഡിയോ പുറത്തിറങ്ങിയിരുന്നത്.
മുന്‍പ് അപ്പോത്തിക്കിരി,മേല്‍വിലാസം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാധവ് രാംദാസ്. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സിനിമ റിലീസിങ്ങിനൊരുങ്ങുകയാണ്. ചിത്രത്തില്‍ ഗിന്നസ് പക്രുവിനൊപ്പം ഗോകുല്‍ സുരേഷും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ദീപക് പറമ്പോല്‍, ഹരിശ്രീ അശോകന്‍, കവിത നായര്‍, അനില്‍ നെടുമങ്ങാട്, ബേബി ആര്‍ദ്ര, മാസ്റ്റര്‍ ആദിത്യന്‍,ജയരാജ് വാര്യര്‍,തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. പാപ്പിനു ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ശ്രീനിവാസ കൃഷ്ണയാണ് എഡിറ്റിങ്ങ്.
മാധവ് രാംദാസിന്റെ കഥയ്ക്ക് സുദീപ് ടി ജോര്‍ജ്ജ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നു.ഇത്തവണയും പുതുമയുളള ഒരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. രതീഷ് വേഗയാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











