ഇളയരാജയ്ക്ക് വേണ്ടി ഗാനം ആലപിച്ച് നടന്‍ ജയസൂര്യ! ഗിന്നസ് പക്രു ചിത്രം തിയ്യേറ്ററുകളിലേക്ക്

By Midhun Raj

ഗിന്നസ് പക്രുവിനെ നായകനാക്കി മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രമാണ് ഇളയരാജ. സിനിമ റിലിസീങ്ങിനൊരുങ്ങുകയാണ്. മുന്‍പ് അപ്പോത്തിക്കിരി,മേല്‍വിലാസം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് മാധവ് രാംദാസ്. ഇത്തവണയും പുതുമയുളള ഒരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്.

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തില്‍ നടന്‍ ജയസൂര്യ ആലപിച്ച ഒരു പാട്ടും ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രതീഷ് വേഗയുടെ സംഗീതത്തിലാണ് ജയസൂര്യ ചിത്രത്തിന് വേണ്ടി പാടിയിരിക്കുന്നത്. മുന്‍പ് മാധവ് രാംദാസ് സംവിധാനം ചെയ്ത അപ്പോത്തിക്കിരിയില്‍ പ്രധാന വേഷം ചെയ്ത താരമാണ് ജയസൂര്യ.

ilayaraja team

ഒരു പെപ്പി നമ്പറാണ് ചിത്രത്തിന് വേണ്ടി ജയസൂര്യ പാടിയിരിക്കുന്നതെന്നാണ് അറിയുന്നത്. ഗിന്നസ് പക്രു വനജന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷും എത്തുന്നുണ്ട്. മാധവ് രാംദാസിന്റെ കഥയ്ക്ക് സുദീപ് ടി ജോര്‍ജ്ജ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നു.

ദീപക് പറമ്പോല്‍, ഹരിശ്രീ അശോകന്‍, കവിത നായര്‍, അനില്‍ നെടുമങ്ങാട്, ബേബി ആര്‍ദ്ര, മാസ്റ്റര്‍ ആദിത്യന്‍,ജയരാജ് വാര്യര്‍,തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. പാപ്പിനു ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ശ്രീനിവാസ കൃഷ്ണയാണ് എഡിറ്റിങ്ങ്. സിനിമ ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X