ജയസൂര്യയുടെ സൂഫിയും സുജാതയും ജൂലൈ മൂന്നിന് ആമസോൺ പ്രൈമിൽ
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച എറ്റവും പുതിയ ചിത്രമാണ് സൂഫിയും സുജാതയും. സംഗീത സാന്ദ്രമായ ഈ പ്രണയ ചിത്രത്തിൽ ജയസൂര്യയും, അതിഥി റാവു ഹൈദരിയുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂലൈ മൂന്നിന് ആമസോൺ പ്രൈമിലൂടെയാണ് സിനിമ ലോകമെമ്പാടുമുളള പ്രേക്ഷകരിലേക്ക് എത്തുന്നത്. ആഗോള പ്രീമിയറിലൂടെ 200ലേറെ രാജ്യങ്ങളിലെ പ്രേക്ഷകർക്ക് സൂഫിയും സുജാതയും റിലീസ് ദിനം ആസ്വദിക്കാം.

14വർഷത്തെ ഇടവേളക്ക് ശേഷമാണ് അദിഥി റാവു മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത് എന്ന പ്രത്യകതയും ഈ ചിത്രത്തിനുണ്ട്. നരണിപ്പുഴ ഷാനവാസാണ് സൂഫിയും സുജാതയും ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.
Recommended Video
ഹരിനാരായണന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് എം ജയചന്ദ്രനാണ്. ആലാപനം സുദീപ് പലനാട്. എഡിറ്റിംഗ് ദീപു ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു. പ്രൊഡക്ഷൻ കണ്ട്രോളർ ഷിബു ജി സുശീലൻ, മേക്കപ്പ് - വസ്ത്രാലങ്കാരം റോണക്സ് സേവിയർ, സമീറ സനീഷ്. നേരത്തെ സൂഫിയും സുജാതയും ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നതിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്.
വിജയ് ബാബുവിന്റെയും ജയസൂര്യയുടെയും ഒരു ചിത്രവും ഇനി കേരളത്തിലെ തിയ്യേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡണ്ട് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചിരുന്നു. ഇതിനിടെ വിശദീകരണവുമായി സൂഫിയും സുജാതയും നിര്‍മ്മാതാവ് വിജയ് ബാബുവും രംഗത്തെത്തിയിരുന്നു. ആമസോണ്‍ പ്രൈമാണ് സിനിമ പുറത്തിറക്കുന്നതെന്നും അവര്‍ക്ക് സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ വിതരണാവകാശം നേരത്തെ തന്നെ വിറ്റുകഴിഞ്ഞുവെന്നും വിജയ് ബാബു പറഞ്ഞിരുന്നു.
സിനിമ തിയ്യേറ്ററില്‍ ഇറക്കണമോ അല്ലെങ്കില്‍ ഒടിടിയ്ക്ക് നല്‍കണമോ എന്നതെല്ലാം അവരുടെ തീരുമാനമാണെന്നും വിജയ് ബാബു പറഞ്ഞിരുന്നു. ഞങ്ങള്‍ വിതരണാവകാശം വിറ്റുകഴിഞ്ഞു. എന്റെ പ്രൊഡക്ട് അവര്‍ക്ക് വില്‍ക്കരുത് എന്ന് പറയാന്‍ മറ്റാര്‍ക്കും സാധിക്കില്ലല്ലോ. അതുകൊണ്ടാണ് പോസ്റ്ററില്‍ ആമസോണ്‍ പ്രസന്റ്‌സ് എന്ന പരസ്യം വന്നിരിക്കുന്നത്. ഒടിടി റിലീസിനെ സംബന്ധിച്ച് വളരെ പോസിറ്റീവായുളള പ്രതികരണമാണ് തനിക്ക് വിവിധ സംഘടനകളില്‍ നിന്നും ലഭിച്ചതെന്നും വിജയ് ബാബു പറഞ്ഞിരുന്നു.


Click it and Unblock the Notifications